Quantcast

വയനാട് തോല്‍പെട്ടിയില്‍ വന്‍ കഞ്ചാവ് വേട്ട

കാറിനുള്ളില്‍ വിവിധ ഭാഗങ്ങളിലായി ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 32 കിലോഗ്രാം ക‍ഞ്ചാവാണ് എക്സൈസ് സംഘം പിടികൂടിയത്

MediaOne Logo

Web Desk

  • Published:

    21 Jun 2018 8:40 PM IST

വയനാട് തോല്‍പെട്ടിയില്‍ വന്‍ കഞ്ചാവ് വേട്ട
X

വയനാട് തോല്‍പെട്ടിയില്‍ വന്‍ കഞ്ചാവ് വേട്ട. കാറിനുള്ളില്‍ വിവിധ ഭാഗങ്ങളിലായി ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 32 കിലോഗ്രാം ക‍ഞ്ചാവാണ് എക്സൈസ് സംഘം പിടികൂടിയത്. രണ്ട് പേരെ എക്സൈസ് കസ്റ്റഡിയിലെടുത്തു.

കര്‍ണാടകയില്‍ നിന്ന് കേരളത്തിലേക്ക് വന്‍ തോതില്‍ കഞ്ചാവ് കടത്തുന്നതായി എക്സൈസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ ഇന്ന് ഉച്ചയോടെ നടത്തിയ വാഹന പരിശേധനയിലാണ് 32 കിലോഗ്രാം കഞ്ചാവ് പിടികൂടിയത്. കാറിലുണ്ടായിരുന്ന രണ്ട് പേരെ എക്സൈസ് കസ്റ്റഡിയിലെടുത്തു. കണ്ണൂര്‍ സ്വദേശികളായ നീരജ്, യാസിര്‍ അറാഫത്ത് എന്നിവരെയാണ് എക്സൈസ് പിടികൂടിയത്.

കാറിന്‍റെ ഡോറിലും, ബോണറ്റിനുള്ളിലും ഒളിപ്പിച്ചാണ് പ്രതികള്‍ കഞ്ചാവ് കടത്താന്‍ ശ്രമിച്ചത്. വാഹന പരിശോധനക്കിടെ സംശയം തോന്നിയതിനെ തുടര്‍ന്ന് നടത്തിയ വിശദ പരിശോധനയിലാണ് എക്സൈസ് 62 പാക്കറ്റുകളിലായി സൂക്ഷിച്ചിരുന്ന കഞ്ചാവ് കണ്ടെടുത്തത്. പ്രതികള്‍ക്കെതിരെ എന്‍.ഡി.പി.എസ് നിയമ പ്രകാരം കേസെടുത്തിട്ടുണ്ട്. പ്രതികലെ നാളെ വടകര കോടതിയില്‍ ഹാജരാക്കും.

TAGS :

Next Story