Quantcast

മകളെക്കാൾ കൂടുതൽ മാർക്ക് വാങ്ങി; വിഷം ചേർത്ത ജ്യൂസ് കൊടുത്ത് മകളുടെ സഹപാഠിയെ കൊന്ന യുവതി അറസ്റ്റിൽ

ക്ലാസ് കഴിഞ്ഞു വീട്ടിലെത്തിയ കുട്ടി ഛർദിച്ചു കുഴഞ്ഞുവീണതിനെ തുടർന്ന് ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു

MediaOne Logo

Web Desk

  • Updated:

    2022-09-05 15:04:56.0

Published:

5 Sept 2022 8:19 PM IST

മകളെക്കാൾ കൂടുതൽ മാർക്ക് വാങ്ങി; വിഷം ചേർത്ത ജ്യൂസ് കൊടുത്ത് മകളുടെ സഹപാഠിയെ കൊന്ന യുവതി അറസ്റ്റിൽ
X

ചെന്നൈ: പരീക്ഷയിൽ മകളെക്കാൾ കൂടുതൽ മാർക്ക് വാങ്ങിയ വിദ്യാർഥിയെ വിഷം ചേർത്ത ജൂസ് നൽകി കൊലപ്പെടുത്തി യുവതി. പുതുച്ചേരി കാരയ്ക്കൽ നെഹ്‌റു നഗർ സ്വകാര്യ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥി ബാല മണികണ്ഠനാണു മരിച്ചത്. ഇതേ ക്ലാസിലെ വിദ്യാർഥിനിയുടെ അമ്മ സഹായറാണിയെ പൊലീസ് അറസ്റ്റ് ചെയ്തു.

ക്ലാസ് കഴിഞ്ഞു വീട്ടിലെത്തിയ കുട്ടി ഛർദിച്ചു കുഴഞ്ഞുവീണതിനെ തുടർന്ന് ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയ്ക്കിടെ വിദ്യാർഥി മരിച്ചു. സ്‌കൂളിലെ സുരക്ഷാ ജീവനക്കാരൻ ജൂസ് നൽകിയതായി നേരത്തേ ബാലയിൽനിന്നു മനസ്സിലാക്കിയ മാതാപിതാക്കൾ പൊലീസിനെ വിവരമറിയിച്ചു. ചോദ്യംചെയ്യലിനിടെ, കുട്ടിയുടെ ബന്ധുവാണെന്നു പറഞ്ഞ് ഒരു സ്ത്രീ ജൂസ് ഏൽപിച്ചതായും അത് താൻ കൈമാറിയതായും അയാൾ സമ്മതിച്ചു. പാക്കറ്റ് കൈമാറുന്നതു സിസിടിവി ദൃശ്യങ്ങളിൽനിന്നും ബോധ്യപ്പെട്ടതോടെ സഹായറാണിയെ പൊലീസ് ഉടൻ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതി കുറ്റം സമ്മതിച്ചു. ബാല മണികണ്ഠൻ തന്റെ മകളെക്കാൾ മികച്ച മാർക്ക് നേടിയതിലും കലാമത്സരങ്ങളിൽ മികവ് തെളിയിച്ചതിലുമുള്ള അസൂയ മൂലമാണു വിഷം നൽകിയതെന്ന് സഹായറാണി പൊലീസിനോട് പറഞ്ഞു.

TAGS :

Next Story