Quantcast

ചെന്നൈ കൂട്ടബലാത്സംഗം, നാലു പേര്‍ അറസ്റ്റില്‍

സോഷ്യല്‍ മീഡിയ വഴി പ്രണയത്തിലായ യുവതിയെ കാറില്‍ വച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു

MediaOne Logo

Web Desk

  • Updated:

    2021-09-11 06:30:00.0

Published:

11 Sept 2021 10:35 AM IST

ചെന്നൈ കൂട്ടബലാത്സംഗം, നാലു പേര്‍ അറസ്റ്റില്‍
X

ചെന്നൈയില്‍ യുവതിയെ കാറില്‍ വച്ച് പീഡിപ്പിച്ച കേസില്‍ നാലു പേരെ പൊലിസ് അറസ്റ്റ് ചെയ്തു. ഗുണശീലന്‍, ജിബനേഷന്‍, ഗുണശേഖരന്‍, അജിത് എന്നിവരാണ് അറസ്റ്റിലായത്. ഒരാള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. കഴിഞ്ഞ ബുധനാഴ്ചയാണ് ചെന്നൈക്കടുത്ത മെല്‍ക്കതിര്‍പൂരില്‍ ഇരുപതുകാരിയെ കാറില്‍ വച്ച് അഞ്ചംഗ സംഘം കൂട്ട കൂട്ടബലാത്സംഗം ചെയ്തത്.

സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട മൊബൈല്‍ ഷോപ്പ് ജീവനക്കരിയുമായി ഗുണശീലന്‍ പ്രണയത്തിലായിരുന്നു. കാറില്‍ കാഞ്ചീപുരത്തിനടുത്തുള്ള ഫാംഹൗസിലെത്തിച്ച യുവതിയെ മയക്കുമരുന്ന് നല്‍കി ഗുണശീലനും കൂട്ടുകാരും പീഡിപ്പിച്ചു. ബോധം തെളിഞ്ഞ യുവതി കാറിന്റെ ചില്ല് തകര്‍ത്തതോടെ പ്രതികള്‍ യുവതിയെ ഹൈവേയില്‍ ഉപേക്ഷിച്ചു രകഷപ്പെട്ടു. തൊട്ടടുത്ത പൊലിസ് സ്‌റ്റേഷനിലെത്തിയ യുവതി സംഭവം വിവരിച്ചതോടെയാണ് പീഡനവിവരം പുറംലോകം അറിയുന്നത്. സാരമായി പരിക്കേറ്റ യുവതിയെ പൊലിസ് ആണ് ആശുപത്രിയിലെത്തിക്കുന്നത്.

TAGS :

Next Story