Quantcast

ദിലീപിന്റെ അഭിഭാഷകൻ രാമൻപിള്ളയ്ക്ക് ക്രൈംബ്രാഞ്ച് നോട്ടിസ്; അതൃപ്തിയറിയിച്ച് ഹൈക്കോടതി

''ചില സവിശേഷ അവകാശങ്ങളുള്ള മാന്യമായ തൊഴിലാണ് അഭിഭാഷകവൃത്തി. കക്ഷിയുമായുള്ള ആശയവിനിമയത്തിന്റെ വിശദാംശങ്ങൾ കൈമാറാൻ അഭിഭാഷകരോട് അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെടരുത്.''-ഹൈക്കോടതി

MediaOne Logo

Web Desk

  • Published:

    23 Feb 2022 8:12 AM GMT

ദിലീപിന്റെ അഭിഭാഷകൻ രാമൻപിള്ളയ്ക്ക് ക്രൈംബ്രാഞ്ച് നോട്ടിസ്; അതൃപ്തിയറിയിച്ച് ഹൈക്കോടതി
X

നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ അഭിഭാഷകൻ അഡ്വക്കേറ്റ് ബി. രാമൻപിള്ളക്ക് ക്രൈംബ്രാഞ്ച് നോട്ടിസ് നൽകിയതിൽ അതൃപ്തിയുമായി ഹൈക്കോടതി. കക്ഷിയുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ പേരിൽ അന്വേഷണ ഉദ്യോഗസ്ഥൻ അഭിഭാഷകർക്ക് നോട്ടിസ് നൽകരുതെന്ന് ജസ്റ്റിസ് പി. സോമരാജൻ ആവശ്യപ്പെട്ടു.

കക്ഷിയുമായുള്ള ആശയവിനിമയത്തിന്റെ വിശദാംശങ്ങൾ കൈമാറാൻ അഭിഭാഷകരോട് അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെടരുത്. കക്ഷിയുമായി ബന്ധപ്പെട്ട വിവരങ്ങൾ പൊലീസിന് കൈമാറുന്നത് അഭിഭാഷകതത്വങ്ങളുടെ ലംഘനമാകും. ചില സവിശേഷ അവകാശങ്ങളുള്ള മാന്യമായ തൊഴിലാണ് അഭിഭാഷകവൃത്തിയെന്നും ഹൈക്കോടതി പറഞ്ഞു.

നടിയെ ആക്രമിച്ച കേസിലെ സാക്ഷിയെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന പരാതിയിലാണ് കഴിഞ്ഞ ദിവസം ബി. രാമൻപിള്ളയ്ക്ക് ക്രൈംബ്രാഞ്ച് നോട്ടിസ് നൽകിയത്. ഇതുമായി ബന്ധപ്പെട്ട് മൊഴിയെടുക്കലിന് ഹാജരാവണമെന്ന് നോട്ടിസിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, അഭിഭാഷകനായതിനാൽ ഹാജരാവാനാകില്ലെന്നായിരുന്നു നോട്ടിസിന് രാമൻപിള്ള നൽകിയ മറുപടി.


TAGS :

Next Story