Quantcast

ട്രെയിനിൽ വയോധികയുടെ 50 പവൻ സ്വർണം കവർന്ന സംഭവം: പ്രമുഖ ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസർ പിടിയിൽ

ഒളിവിലായിരുന്ന പ്രതിയെ കോയമ്പത്തൂരിൽ നിന്നാണ് പ്രത്യേക അന്വേഷണ സംഘമാണ് പിടികൂടിയത്

MediaOne Logo

Web Desk

  • Published:

    11 Nov 2026 3:03 PM IST

ട്രെയിനിൽ വയോധികയുടെ 50 പവൻ സ്വർണം കവർന്ന സംഭവം: പ്രമുഖ ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസർ പിടിയിൽ
X

പാലക്കാട്: ചെന്നൈ–ചെങ്ങന്നൂർ ട്രെയിൻ യാത്രയ്ക്കിടെ വയോധികയുടെ 50 പവൻ സ്വർണാഭരണങ്ങൾ കവർന്ന കേസിൽ പ്രമുഖ ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസർ പൊലീസ് പിടിയിലായി. തമിഴ്‌നാട് ദിണ്ടിഗൽ സ്വദേശി ബാലമുരുകനാണ് പിടിയിലായത്. കോയമ്പത്തൂരിൽ നിന്നാണ് പ്രത്യേക അന്വേഷണ സംഘം പ്രതിയെ പിടികൂടിയത്.

ചെന്നൈയിൽ നിന്ന് ചെങ്ങന്നൂരിലേക്ക് യാത്ര ചെയ്യുകയായിരുന്ന വയോധികയുടെ ബാഗിൽ സൂക്ഷിച്ചിരുന്ന സ്വർണമാണ് പാലക്കാടിന് സമീപം ട്രെയിനിൽ വെച്ച് നഷ്ടപ്പെട്ടത്. പരാതി ലഭിച്ചയുടൻ അന്വേഷണം ആരംഭിച്ചെങ്കിലും ആദ്യഘട്ടത്തിൽ പ്രതിയെക്കുറിച്ച് വ്യക്തമായ സൂചനകളൊന്നും ലഭിച്ചിരുന്നില്ല.

തുടർന്ന് നടത്തിയ വിശദമായ സൈബർ അന്വേഷണത്തിലാണ് പ്രതിയുടെ സോഷ്യൽ മീഡിയ ഇടപെടലുകൾ ശ്രദ്ധയിൽപ്പെട്ടത്. ആഡംബര ജീവിതം നയിക്കുന്ന പ്രതിയുടെ ഇൻസ്റ്റഗ്രാം റീൽസുകളും വീഡിയോകളുമാണ് അന്വേഷണ സംഘത്തിന് നിർണായക വഴിത്തിരിവായത്. റീൽസിലെ വിവരങ്ങളും ലൊക്കേഷനുകളും കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയ നീക്കത്തിനൊടുവിൽ കോയമ്പത്തൂരിലെ ഒളിത്താവളത്തിൽ നിന്നാണ് ഇയാളെ വലയിലാക്കിയത്.

പ്രതിയെ പാലക്കാട്ടെത്തിച്ച് ചോദ്യം ചെയ്തു വരികയാണ്. ഇയാൾ മുൻപും സമാനരീതിയിൽ ട്രെയിനുകളിൽ മോഷണം നടത്തിയിട്ടുണ്ടോയെന്നും, ആഡംബര ജീവിതത്തിനും ഇൻസ്റ്റഗ്രാം റീലുകൾക്കുമുള്ള പണം കണ്ടെത്താനാണോ കവർച്ച നടത്തിയതെന്നും പൊലീസ് അന്വേഷിക്കുകയാണ്.

TAGS :

Next Story