Quantcast

ലഹരി പൂക്കുന്ന നിശാ പാർട്ടികൾ അടക്കം ആരോപണങ്ങളേറെ; ആരാണീ റോയ് വയലാറ്റ്

മുൻ മിസ് കേരള അടക്കം കൊല്ലപ്പെട്ട അപകട മരണത്തോടെയാണ് റോയ് വലയാറ്റ് എന്ന പേര് ചർച്ചയാകുന്നത്

MediaOne Logo

Web Desk

  • Published:

    13 March 2022 7:21 AM GMT

ലഹരി പൂക്കുന്ന നിശാ പാർട്ടികൾ അടക്കം ആരോപണങ്ങളേറെ; ആരാണീ റോയ് വയലാറ്റ്
X

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ കൊച്ചിയിലെ നമ്പർ 18 ഹോട്ടൽ ഉടമ റോയ് വലയാറ്റ് കീഴടങ്ങിയിരിക്കുകയാണ്. ശനിയാഴ്ച റോയിയുടെ വീട്ടിൽ അടക്കം 18 കേന്ദ്രങ്ങളിൽ നടന്ന സിറ്റി പൊലീസിന്റെ റെയ്ഡിനു പിന്നാലെയാണ് ഇദ്ദേഹം കീഴടങ്ങുന്നത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഹോട്ടലിലെത്തിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന പരാതിയിലാണ് ഇയാൾക്കെതിരെ കേസെടുത്തിരുന്നത്. മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയേയും സുപ്രിംകോടതിയേയും സമീപിച്ചിരുന്നെങ്കിലും വിധി അനുകൂലമായിരുന്നില്ല.

എന്താണ് കേസ്?

വൈറ്റിലയ്ക്ക് അടുത്ത് മോഡലുകൾ അപകടത്തിൽ കൊല്ലപ്പെട്ട സംഭവത്തിന് ഒരാഴ്ച മുമ്പ് സമാന രീതിയിൽ തന്നെയും മകളെയും ഉൾപ്പടെ ഏഴു പെൺകുട്ടികളെ കൊച്ചിയിൽ ബിസിനസ് മീറ്റിന് എന്ന പേരിൽ വിളിച്ചു വരുത്തി മദ്യം നൽകുകയും ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചെന്നുമുള്ള കോഴിക്കോട് സ്വദേശിനിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. പ്രായപൂർത്തിയാകാത്ത മകളെ ലൈംഗികമായി ദുരുപയോഗം ചെയ്യാനുള്ള ശ്രമമുണ്ടായപ്പോൾ സ്ഥലത്തു നിന്ന് ഓടി രക്ഷപെടുകയായിരുന്നു എന്നാണ് ഇവർ മൊഴി നൽകിയിട്ടുള്ളത്. 2021 ഒക്ടോബർ 20 ന് റോയിയുടെ ഉടമസ്ഥതയിലുള്ള നമ്പർ 18 ഹോട്ടലിൽ വച്ചായിരുന്നു സംഭവം.

നമ്പര്‍ 18 ഹോട്ടല്‍

ഫാഷൻ രംഗത്ത് തൊഴിൽ വാഗ്ദാനം ചെയ്ത് കോഴിക്കോട്ടുകാരിയായ യുവസംരംഭക അഞ്ജലി റീമാദേവ് ആണ് ഇവരെ കൊച്ചിയിൽ കൊണ്ടുവന്നത് എന്നാണ് ആരോപണം. കോഴിക്കോട് മാർക്കറ്റിങ് കൺസൾട്ടൻസി നടത്തുന്ന ഇവർ ബിസിനസ് മീറ്റിന് എന്ന പേരിലാണ് അഞ്ചിലേറെ പെൺകുട്ടികളെ കൊച്ചിയിലെത്തിച്ചത്. കുണ്ടന്നൂരുള്ള ആഡംബര ഹോട്ടലിൽ താമസിപ്പിച്ച ശേഷം രാത്രി ആഡംബര കാറിൽ രാത്രി നമ്പർ 18 ഹോട്ടലിൽ എത്തിക്കുകയായിരുന്നു. എന്നാൽ ആരോപണങ്ങൾ അഞ്ജലി നിഷേധിച്ചിട്ടുണ്ട്.


അഞ്ജലി റിമാ ദേവ്


രാത്രി പത്തിന് ഹോട്ടലിലെ പാർട്ടി ഹാളിൽ റോയി വയലാട്ട് തന്നെയും മകളെയും കടന്നുപിടിച്ചുവെന്നും ഇത് രണ്ടാം പ്രതി സൈജു തങ്കച്ചനും ഇയാളുടെ സുഹൃത്ത് അഞ്ജലി റിമാ ദേവും മൊബൈലിൽ പകർത്തിയെന്നുമാണ് പരാതി. വിവരം പുറത്തുപറഞ്ഞാൽ ഫോട്ടോ പരസ്യപ്പെടുത്തുമെന്ന് മൂന്ന് പ്രതികളും ഭീഷണിപ്പെടുത്തിയെന്നും എഫ്.ഐ.ആറിലുണ്ട്.

'അസ്വസ്ഥതയുണ്ടാക്കുന്നത്'

ലൈംഗിക അതിക്രമത്തിന് ഇരയായ പെൺകുട്ടിയുടെ മൊഴി അസ്വസ്ഥതയുണ്ടാക്കുന്നതാണെന്ന് റോയിയുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവെ ജസ്റ്റിസ് പി ഗോപിനാഥ് പറഞ്ഞിരുന്നു. എന്നാൽ പരാതിക്കാരിയായ അമ്മയും മകളും സ്വന്തം ഇഷ്ടപ്രകാരമാണ് ഹോട്ടലിൽ എത്തിയതെന്ന വാദമായിരുന്നു റോയി വയലാറ്റ് കോടതിയിൽ ഉയർത്തിയത്. ഡിജിറ്റൽ രേഖകൾ പരിശോധിച്ച ശേഷമേ ജാമ്യാപേക്ഷയിൽ തീരുമാനം എടുക്കാവൂവെന്നും റോയി കോടതിയോട് അഭ്യർഥിച്ചിരുന്നു. മൂന്നു മാസമായി എല്ലാ ആഴ്ചയും അന്വേഷണ ഉദ്യോഗസ്ഥർക്കു മുമ്പാകെ ഹാജരാകുന്നുണ്ടെന്നും അതുകൊണ്ട് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന വാദത്തിൽ കഴമ്പില്ലെന്നുമായിരുന്നു റോയിയുടെ വാദം.

റോയിക്ക് പുറമേ, കൂട്ടാളി സൈജു എം തങ്കച്ചൻ, അഞ്ജലി റിമാദേവ് എന്നിവരാണ് കേസിൽ പ്രതികളായുള്ളത്. ഇതിൽ അഞ്ജലിക്ക് നേരത്തെ കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. സൈജു ഒളിവിലാണ്.

ആരാണ് റോയ് വയലാറ്റ്

മുൻ മിസ് കേരള അടക്കം കൊല്ലപ്പെട്ട അപകട മരണത്തോടെയാണ് റോയ് വലയാറ്റ് എന്ന പേര് ചർച്ചയാകുന്നത്. മുൻ മിസ് കേരള അൻസി കബീറും റണ്ണർ അപ്പായിരുന്ന അഞ്ജന ഷാജനും ഉൾപ്പെടെ മൂന്ന് പേർ ഇക്കഴിഞ്ഞ നവംബർ ഒന്നിനാണ് വൈറ്റിലയിൽ വാഹനാപകടത്തിൽ മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ ഒരുമണിയോടെ ഇവർ സഞ്ചരിച്ചിരുന്ന കാർ എറണാകുളം ബൈപ്പാസ് റോഡിൽ ഹോളിഡേ ഇൻഹോട്ടലിനു മുന്നിൽ വച്ച് അപകടത്തിൽപെടുകയായിരുന്നു.

നമ്പർ 18 ഹോട്ടലിലെ പാർട്ടിയിൽ പങ്കെടുത്ത് മടങ്ങവെയാണ് ഇരുവരും അപകടത്തിൽപ്പെട്ടത്. ആദ്യം അപകടമരണം എന്നു കരുതപ്പെട്ട സംഭവത്തിന്റെ ചുരുളഴിഞ്ഞത് പിന്നീടാണ്. മോഡലുകൾ സഞ്ചരിച്ച കാറിനെ സൈജു തങ്കച്ചൻ ഔഡി കാറിൽ പിന്തുടർന്നിരുന്നു. കെ.എൽ. 40 ജെ 3333 എന്ന രജിസ്‌ട്രേഷനിലുള്ള ഓഡി കാറാണ് അൻസി കബീറിന്റെ വാഹനത്തെ പിന്തുടർന്നത്. മദ്യപിച്ച് വാഹനം ഓടിക്കരുതെന്ന് പറയാനാണ് കാറിനെ പിന്തുടർന്നത് എന്നാണ് സൈജു പൊലീസിനോട് പറഞ്ഞിരുന്നത്. അപകടം നടന്ന ശേഷം സൈജു റോയ് വയലാറ്റിനെ ഫോണിൽ വിളിച്ചിരുന്നു.



സംഭവത്തിന് പിന്നാലെ, സിസിടിവി ദൃശ്യങ്ങൾ അടങ്ങിയ ഹാർഡ് ഡിസ്‌ക് കാണാതായിരുന്നു. പിന്നീട് പിടിച്ചെടുത്ത ഹാർഡ് ഡിസ്‌കിൽ പാർട്ടിയുടെ ദൃശ്യങ്ങൾ കണ്ടെത്താനായിരുന്നില്ല.

അപകട മരണത്തെ കുറിച്ചുള്ള അന്വേഷണം എത്തിയത് കൊച്ചിയിലെ ലഹരി മാഫിയ-പെൺവാണിഭ സംഘത്തിലാണ്. ഹോട്ടലിൽ ലഹരി ഇടപാടുകൾ നടന്നിട്ടുണ്ടോ എന്നന്വേഷിക്കണമെന്ന് മോഡലുകൾ മരിച്ച റിമാൻഡ് റിപ്പോർട്ടിൽ ആവശ്യപ്പെട്ടിരുന്നു. ഇത് മറച്ചുവയ്ക്കാനാണോ ഡിസ്‌ക് ഒളിപ്പിച്ചത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു എന്നും റിപ്പോർട്ടിലുണ്ടായിരുന്നു. അപകട മരണത്തിലെ അന്വേഷണം റോയിയിലേക്ക് നീളാൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ വരെ ഇടപെടേണ്ട സാഹചര്യവുമുണ്ടായിരുന്നു.

TAGS :

Next Story