Quantcast

ട്രംപിന് ട്വിറ്ററില്‍ തിരിച്ചുവരവുണ്ടാകില്ല; പ്രസിഡന്‍റായാലും വിലക്ക് തുടരും

ട്വിറ്ററില്‍ നിന്ന് ഒരാളെ നീക്കിയാല്‍ എന്നേയ്ക്കുമായി നീക്കിയത് തന്നെയാണ്

MediaOne Logo

  • Published:

    11 Feb 2021 9:33 AM GMT

ട്രംപിന് ട്വിറ്ററില്‍ തിരിച്ചുവരവുണ്ടാകില്ല; പ്രസിഡന്‍റായാലും വിലക്ക് തുടരും
X

അമേരിക്കയുടെ മുൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന് ട്വിറ്റർ ഏർപ്പെടുത്തിയ വിലക്ക് പിന്‍വലിക്കില്ല. ട്രംപ് ഭാവിയില്‍ പ്രസിഡന്‍റ് പദവിയിൽ തിരിച്ചെത്തിയാലും വിലക്ക് തുടരുമെന്ന് ട്വിറ്റർ ചീഫ് ഫിനാൻഷ്യൽ ഓഫീസർ നെദ് സെഗാൽ പറഞ്ഞു. സിഎന്‍ബിസിക്ക് നല്‍കിയ അഭിമുഖത്തിലാണ് പ്രതികരണം.

ഞങ്ങളുടെ നയം അങ്ങനെയാണ്. ട്വിറ്ററില്‍ നിന്ന് ഒരാളെ നീക്കിയാല്‍ എന്നേയ്ക്കുമായി നീക്കിയത് തന്നെയാണ്. അത് ആരായാലും. ആളുകളെ അക്രമത്തിന് പ്രേരിപ്പിക്കുന്നില്ലെന്ന് ഉറപ്പാക്കൽ ഞങ്ങളുടെ ചട്ടത്തിന്‍റെ ഭാഗമാണ്. അത്തരത്തിൽ ഒഴിവാക്കപ്പെടുന്ന ആളുകളെ തിരികെയെത്താൻ ട്വിറ്ററിന്‍റെ നയം അനുവദിക്കുന്നില്ല
നെദ് സെഗാൽ

ജനുവരി 6ലെ കാപിറ്റോള്‍ ആക്രമണത്തിന് പിന്നാലെയാണ് ട്വിറ്റര്‍ ട്രംപിന്‍റെ അക്കൌണ്ട് പൂട്ടിയത്. അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ജോ ബൈഡന്‍ വിജയിച്ചതിന് പിന്നാലെ ട്രംപ് അനുകൂലികള്‍ പാര്‍ലമെന്‍റ് മന്ദിരം ആക്രമിക്കുകയായിരുന്നു. അക്രമത്തിന് പ്രേരിപ്പിക്കും വിധത്തില്‍ ട്രംപ് ട്വീറ്റ് ചെയ്തെന്ന് ട്വിറ്റര്‍ അധികൃതര്‍ കണ്ടെത്തി. അക്കൌണ്ട് പൂട്ടുകയും ചെയ്തു. എട്ട് കോടിയിലധികം പേര്‍ ട്രംപിനെ ട്വിറ്ററില്‍ ഫോളോ ചെയ്തിരുന്നു.

TAGS :

Next Story