Quantcast

ചൈനയില്‍ ട്രംപിന്‍റെ ബുദ്ധ പ്രതിമ വില്‍പനക്ക്; വില 44,707 രൂപ

ശുഭ്ര വസ്ത്രധാരിയായി കണ്ണടച്ച് ശാന്തഭാവത്തില്‍ ഇരിക്കുന്ന ട്രംപിന്‍റെ പ്രതിമയാണ് ചൈനീസ് ഇ-കൊമേഴ്‌സ് സൈറ്റായ ടാവോബാവില്‍ വില്‍ക്കാന്‍ വച്ചിരിക്കുന്നത്.

MediaOne Logo

  • Published:

    12 March 2021 7:07 AM GMT

ചൈനയില്‍ ട്രംപിന്‍റെ ബുദ്ധ പ്രതിമ വില്‍പനക്ക്; വില 44,707 രൂപ
X

അധികാരത്തില്‍ നിന്നും പടിയിറങ്ങിയെങ്കിലും ബദ്ധശത്രുവായിട്ടും മുന്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിനെ മറക്കാന്‍ ചൈനക്ക് സാധിക്കുന്നില്ല. ട്രംപിനെ 'വില്‍പനക്ക്' വച്ച് ലാഭം കൊയ്യാനുള്ള തയ്യാറെടുപ്പിലാണ് ചൈനക്കാര്‍. ട്രംപിന്‍റെ രൂപത്തിലുള്ള ബുദ്ധ പ്രതിമയാണ് ചൈനീസ് ഇ-കൊമേഴ്സ് സൈറ്റില്‍ വില്‍പനക്ക് വച്ചിരിക്കുന്നത്.

ശുഭ്ര വസ്ത്രധാരിയായി കണ്ണടച്ച് ശാന്തഭാവത്തില്‍ ഇരിക്കുന്ന ട്രംപിന്‍റെ പ്രതിമയാണ് ചൈനീസ് ഇ-കൊമേഴ്‌സ് സൈറ്റായ ടാവോബാവില്‍ വില്‍ക്കാന്‍ വച്ചിരിക്കുന്നത് 4.6 മീറ്റര്‍ വലുപ്പമുള്ള പ്രതിമ 3,999 യുവാന്‍ (44,707 രൂപ), 1.6 മീറ്റര്‍ വലിപ്പമുള്ള ചെറിയ പ്രതിമയ്ക്ക് 999 യുവാന്‍ (11168 രൂപ) എന്ന വിലയില്‍ ലഭ്യമാണ്.

ബുദ്ധമതത്തെക്കാള്‍ എല്ലാവര്‍ക്കുമറിയാവുന്ന ട്രംപ് എന്നാണ് വില്‍പ്പനക്കാരന്‍ ഈ പ്രതിമക്ക് നല്‍കിയിരിക്കുന്ന അടിക്കുറിപ്പ്. ട്രംപിന്‍റെ ചിത്രം പ്രിന്‍റ് ചെയ്ത മാസ്ക്, ചെറിയ പ്രതിമകള്‍, തൊപ്പികള്‍, സോക്സ് എന്നിവ നന്നായി വിറ്റുപോവുന്നവയാണെന്ന് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നൂറ് ട്രംപ് പ്രതിമകളാണ് വില്‍പനക്ക് വച്ചത്,ഇതില്‍ ഡസന്‍ കണക്കിന് പ്രതിമകള്‍ വിറ്റുപോയതായി വില്‍പനക്കാരനെ ഉദ്ധരിച്ച് ചൈനീസ് മാധ്യമമായ ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പലരും ഒരു തമാശക്കായിട്ടാണ് ഈ പ്രതിമകള്‍ വാങ്ങുന്നതെന്നാണ് വില്‍പ്പനക്കാരന്‍റെ പക്ഷം.

''ഞാൻ ഇത് വിനോദത്തിനായി വാങ്ങി ഒരു അലങ്കാരമായി വീട്ടിലെ എന്‍റെ മേശപ്പുറത്ത് വച്ചു. ട്രംപിനെ ഒരു യുഗത്തിന്‍റെ പ്രതിനിധിയായി കണക്കാക്കാം. ഒപ്പം അങ്ങെയറ്റത്തെ അഹങ്കാരിയും. ആ യുഗം കടന്നുപോയി. പക്ഷെ ഒരിക്കലും ട്രംപാകരുതെന്ന് ഈ പ്രതിമ എന്നെ ഓര്‍മിപ്പിക്കും'' പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു ഉപഭോക്താവ് പറഞ്ഞു.

TAGS :

Next Story