Quantcast

ട്രംപിനെതിരായ ഇംപീച്ച്മെന്‍റ് നടപടികള്‍ക്ക് തുടക്കം

കാപിറ്റോള്‍ ആക്രമണത്തിന് ട്രംപ് ആഹ്വാനം ചെയ്തു എന്നതടക്കമുള്ള കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്

MediaOne Logo

  • Published:

    10 Feb 2021 7:29 AM GMT

ട്രംപിനെതിരായ ഇംപീച്ച്മെന്‍റ് നടപടികള്‍ക്ക് തുടക്കം
X

യു.എസ് മുന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിനെതിരായ ഇംപീച്ച്മെന്‍റ് നടപടികള്‍ക്ക് തുടക്കം. കാപിറ്റോള്‍ ആക്രമണത്തിന് ട്രംപ് ആഹ്വാനം ചെയ്തു എന്നതടക്കമുള്ള കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. ട്രംപിനെ ശിക്ഷിക്കണമോ എന്ന് സെനറ്റ് തീരുമാനിക്കും.

ട്രംപിന്‍റെ നടപടികളെ ശക്തമായ ഭാഷയിലാണ് സെനറ്റ് വിമര്‍ശിച്ചത്. ജനുവരി 6 ലെ കാപ്പിറ്റോള്‍ ആക്രമണത്തിലേക്ക് നയിച്ച ട്രംപിന്‍റെ പ്രസംഗവും അതിന് ശേഷമുണ്ടായ കലാപങ്ങളും ദൃശ്യ സഹിതം സെനറ്റില്‍ അവതരിപ്പിച്ചു.തുടര്‍ന്നാണ് ‌‌വിചാരണക്ക് സെനറ്റ് അനുമതി നല്‍കിയത്. ആറ് റിപ്പബ്ലിക്കന്‍ അംഗങ്ങളും ട്രംപിനെതിരെ വോട്ട് ചെയ്തു.

എന്നാല്‍, ട്രംപ് ഇപ്പോള്‍ പ്രസിഡന്‍റ് അല്ലെന്നും അതുകൊണ്ടുതന്നെ ഇംപീച്ച്മെന്‍റിന് പ്രസക്തിയില്ലെന്നുമാണ് അദ്ദേഹത്തിന്‍റെ അഭിഭാഷകരുടെ വാദം. ട്രംപ് കുറ്റക്കാരനെന്ന് കണ്ടെത്തിയാല്‍, മുന്‍ പ്രസിഡന്‍റ് എന്ന നിലക്കുള്ള ആനുകൂല്യങ്ങള്‍ ലഭിക്കില്ല. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനും തിരിച്ചടിയാകും. അമേരിക്കയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു പ്രസിഡന്‍റ് രണ്ട് തവണ ഇംപീച്ച്മെന്‍റിന് വിധേയനാകുന്നത്.

TAGS :

Next Story