കോവിഡ്; ഹൈലൈറ്റ് ഗ്രൂപ്പിന്റെ വൈറ്റ് സ്‌കൂള്‍ ഇന്റര്‍നാഷണല്‍ പുറത്തിറക്കിയ വീഡിയോ ശ്രദ്ധേയമാവുന്നു
കൊറോണ കാലത്ത് എങ്ങനെ ആഘോഷങ്ങളെ ക്രമീകരിക്കാമെന്നും...

കോവിഡ് വ്യാപനം തടയുക എന്ന ആശയം പങ്കുവെച്ച് ഹൈലൈറ്റ് ഗ്രൂപ്പിന്റെ ഭാഗമായ വൈറ്റ് സ്‌കൂള്‍ ഇന്റര്‍നാഷണല്‍ പുറത്തിറക്കിയ വീഡിയോ ശ്രദ്ധേയമാവുന്നു. കൊറോണ കാലത്ത് എങ്ങനെ ആഘോഷങ്ങളെ ക്രമീകരിക്കാമെന്നും അതിലൂടെ ശാരീരിക അകലം എങ്ങനെ സാധ്യമാക്കാമെന്നും കാണിച്ചുതരുന്ന കുഞ്ഞുവീഡിയോയാണ് ശ്രദ്ധേയമാവുന്നത്.
കോവിഡ് തടയുന്നതില്‍ സംസ്ഥാനത്തിന്റെ എല്ലാ നിര്‍ദേശങ്ങളും നടപ്പാക്കുകയാണ് ഐലൈറ്റ് ഗ്രൂപ്പ്. തങ്ങളുടെ മുഴുവന്‍ സംരംഭങ്ങളിലും എല്ലാ മുന്‍കരുതലുമെടുത്തുവെന്ന് കമ്പനി അറിയിച്ചു. ഹൈലൈറ്റ് മാള്‍ അണുവിമുക്തമാക്കുമെന്നും കമ്പനി പറയുന്നു.
ഹൈലൈറ്റ് മാളിലെ മുഴുവന്‍ ഉദ്യോഗസ്ഥരുടെയും ഈഷ്മാവ് പരിശോധിക്കുമെന്നും ഉപഭോക്താക്കള്‍ക്ക് എല്ലാ നിര്‍ദേശങ്ങള്‍ നല്‍കുമെന്നും അവര്‍ അറിയിച്ചു. കൂടാതെ മലബാര്‍ ആശുപത്രിയുടെ ഒരു ചെറിയ യൂണിറ്റ് ഹൈലൈറ്റ് മാളില്‍ തയ്യാറാക്കിയിട്ടുണ്ടെന്നും മാളിലെ എല്ലാ ഉദ്യോഗസ്ഥര്‍ക്കും സാനിറ്റൈസര്‍ ലഭ്യമാക്കുമെന്നും കമ്പനി അറിയിച്ചു.
Adjust Story Font
16

