Quantcast

സി.ബി.എസ്.ഇ വിദ്യാർത്ഥികൾക്ക് പരീക്ഷയില്ലാതെ ക്ലാസ് കയറ്റം

കോവിഡ് കാരണം മാറ്റിവെച്ച പത്ത്, പന്ത്രണ്ട് ക്ലാസുകളുടെ പരീക്ഷ ഏപ്രിൽ അവസാനത്തിലും മെയ് മാസത്തിലുമായി നടത്തുന്ന കാര്യം സി.ബി.എസ്.ഇ ബോർഡിന്റെ പരിഗണനയിലുണ്ട്.

MediaOne Logo

  • Published:

    1 April 2020 6:52 PM IST

സി.ബി.എസ്.ഇ വിദ്യാർത്ഥികൾക്ക് പരീക്ഷയില്ലാതെ ക്ലാസ് കയറ്റം
X

കോവിഡ് 19 സാഹചര്യം പരിഗണിച്ച് സെൻട്രൽ ബോർഡ് ഓഫ് സെക്കന്ററി എജ്യുക്കേഷൻ (സി.ബി.എസ്.ഇ) സ്‌കൂളുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് പരീക്ഷയില്ലാതെ അടുത്ത ക്ലാസുകളിലേക്ക് സ്ഥാനക്കയറ്റം. ഒന്നുമുതൽ എട്ട് വരെ ക്ലാസുകളിലുള്ള വിദ്യാർത്ഥികൾക്ക് നേരിട്ടും ഒമ്പത്, പതിനൊന്ന് ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് ഇന്റേണൽ മാർക്കിന്റെ അടിസ്ഥാനത്തിലുമാണ് പ്രമോഷൻ. കേന്ദ്ര മാനവ വിഭവശേഷി മന്ത്രി ഡോ. രമേഷ് പൊഖ്‌റിയാൽ നിഷാങ്ക് ആണ് ഇക്കാര്യം അറിയിച്ചത്.

സ്‌കൂൾ അടിസ്ഥാനത്തിൽ ഇതുവരെ നടത്തിയ പ്രൊജക്ടുകൾ, ടെസ്റ്റുകൾ, ടേം പരീക്ഷകൾ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും ഒമ്പതും പതിനൊന്നും ക്ലാസുകാർക്കുള്ള പ്രമോഷൻ. ഇന്റേണൽ മാർക്കിന്റെ അടിസ്ഥാനത്തിൽ പ്രമോഷൻ ലഭിക്കാത്ത ഒമ്പത്, പതിനൊന്ന് ക്ലാസ് വിദ്യാർത്ഥികൾക്ക് സ്‌കൂളുകൾ നടത്തുന്ന ഓൺലൈൻ, ഓഫ്‌ലൈൻ ടെസ്റ്റുകളിൽ പങ്കെടുത്തത് ക്ലാസ്‌കയറ്റം നേടാമെന്നും അദ്ദേഹം വ്യക്തമാക്കി.

കോവിഡ് കാരണം മാറ്റിവെച്ച പത്ത്, പന്ത്രണ്ട് ക്ലാസുകളുടെ പരീക്ഷ ഏപ്രിൽ അവസാനത്തിലും മെയ് മാസത്തിലുമായി നടത്തുന്ന കാര്യം സി.ബി.എസ്.ഇ ബോർഡിന്റെ പരിഗണനയിലുണ്ട്. ജൂൺ മാസത്തിലാവും ഫലങ്ങൾ പ്രഖ്യാപിക്കുക. പ്രധാനമന്ത്രി പ്രഖ്യാപിച്ച 21 ദിവസ ലോക്ക്ഡൗൺ അവസാനിക്കുന്ന ഏപ്രിൽ 14-നു ശേഷം ഇക്കാര്യത്തിൽ തീരുമാനം കൈക്കൊള്ളും.

TAGS :

Next Story