Quantcast

മീഡിയവൺ അക്കാദമി സ്കോളർഷിപ്പിന് അപേക്ഷകൾ ക്ഷണിച്ചു

പി.ജി ഡിപ്ലോമ - കൺവേർജൻസ് ജേർണലിസം, ഫിലിം മേക്കിങ് ആൻഡ് വീഡിയോ പ്രൊഡക്ഷൻ എന്നീ കോഴ്‌സുകളിലേക്ക് സ്കോളർഷിപ്പ് വഴിയുള്ള പ്രേവേശനത്തിനാണ് അപേക്ഷ ക്ഷണിച്ചത്

MediaOne Logo

Web Desk

  • Published:

    20 Jun 2025 12:21 PM IST

മീഡിയവൺ അക്കാദമി സ്കോളർഷിപ്പിന് അപേക്ഷകൾ ക്ഷണിച്ചു
X

കോഴിക്കോട്: മീഡിയവൺ അക്കാദമി പി.ജി ഡിപ്ലോമ കോഴ്‌സുകളിലേക്ക് സ്കോളർഷിപ്പോടെയുള്ള പ്രെവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പി.ജി ഡിപ്ലോമ - കൺവേർജൻസ് ജേർണലിസം, ഫിലിം മേക്കിങ് ആൻഡ് വീഡിയോ പ്രൊഡക്ഷൻ എന്നീ കോഴ്‌സുകളിലേക്ക് സ്കോളർഷിപ്പ് വഴിയുള്ള പ്രേവേശനത്തിനാണ് അപേക്ഷ ക്ഷണിച്ചത്. അടിസ്ഥാന യോഗ്യത ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ്. അവസാന വർഷ ബിരുദപരീക്ഷ എഴുതി കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. ജൂലായ് 15 വരെ അപേക്ഷ സമർപ്പിക്കാം.

എഴുത്ത് പരീക്ഷയിലെയും ഇൻർവ്യൂവിലെയും മികവിന്റെ അടിസ്ഥാനത്തിലായിരിക്കും സ്കോളർഷിപ്പിന് അർഹരാവുക. തിരഞ്ഞെടുക്കുന്ന ആറോളം വിദ്യാർത്ഥികൾക്ക് രണ്ട് ലക്ഷം രൂപയുടെ സ്കോളർഷിപ്പാണ് ലഭിക്കുക. സിനിമ മേഖലയിലും പരസ്യകലയിലും വീഡിയോ പ്രൊഡക്ഷനിലും സമഗ്രമായ പരിശീലനം നൽകുന്ന ഒരു വർഷത്തെ പി ജി ഡിപ്ലോമ കോഴ്‌സാണ് ഫിലിം മേക്കിങ് ആൻഡ് വീഡിയോ പ്രൊഡക്ഷൻ. ഡയറക്ഷൻ, തിരക്കഥാരചന, സിനിമാറ്റോഗ്രഫി, എഡിറ്റിങ് തുടങ്ങി സിനിമാ നിർമ്മാണത്തിന്റെ സാങ്കേതികവും സൗന്ദര്യശാസ്ത്രപരവുമായ പരിശീലനത്തിന് മികച്ച അധ്യാപകർ നേതൃത്വം നൽകും. കോഴ്‌സിന്റെ വിവിധ ഘട്ടങ്ങളിലായി മ്യൂസിക് വിഡിയോ, ഷോർട്ട് ഫിലിം, ഡോക്യുമെന്ററി തുടങ്ങിയവ വിദ്യാർഥികൾ സ്വയം തയ്യാറാക്കുന്ന രീതിയിലാണ് പാഠ്യപദ്ധതി.

അച്ചടി, ദൃശ്യ മാധ്യമ പ്രവർത്തനത്തിന്റെയും നവമാധ്യമ പ്രവർത്തനത്തിന്റെയും ആവശ്യങ്ങളെ അഭിമുഖീകരിക്കാൻ വിദ്യാർഥികളെ പ്രാപ്തരാക്കുന്ന പ്രായോഗിക പരിശീലനമാണ് ഒരു വർഷം നീണ്ടുനിൽക്കുന്ന കൺവേർജൻസ് ജേർണലിസം കോഴ്‌സിൽ നൽകപ്പെടുക. വിദ്യാർഥികൾക്ക് വ്യത്യസ്ത മീഡിയ പ്ലാറ്റ്‌ഫോമുകളെ ഉപയോഗിക്കാനുള്ള അവതരണ മികവും സാങ്കേതികജ്ഞാനവും വിശകലനശേഷിയും നൽകാൻ പാകത്തിലുള്ള നിരന്തര പരിശീലനം പ്രമുഖ മാധ്യമപ്രവർത്തകരുടെ നേതൃത്വത്തിൽ നൽകപ്പെടും. റിപ്പോർട്ടിങ്, ഫോട്ടോ ജേണലിസം, ന്യൂസ് ആങ്കറിങ്, വീഡിയോ ക്യാമറ, വീഡിയോ എഡിറ്റിങ്, മൊബൈൽ ജേണലിസം, ഓൺലൈ-ഡിജിറ്റൽ ജേണലിസം എന്നിവയിൽ സമഗ്രമായ പരിശീലനം ലഭിക്കുന്ന വിദ്യാർഥികൾക്ക് മാധ്യമം-മീഡിയവൺ സ്ഥാപനങ്ങളിൽ ഇന്റേൺഷിപ്പിനുള്ള അവസരവും ലഭിക്കും. കോഴ്‌സിന്റ ഭാഗമായി ന്യൂസ് ബുള്ളറ്റിനുകൾ, വീഡിയോ സ്റ്റോറികൾ, ഡോക്യുമെന്ററികൾ, ഫോട്ടോ ഫീച്ചറുകൾ എന്നിവ വിദ്യാർഥികൾ തയ്യാറാക്കുന്ന രീതിയിലാണ് കോഴ്‌സിന്റെ ഘടന.

സ്കോളർഷിപ്പിന് അപേക്ഷിക്കുവാൻ:

https://mediaoneacademy.com/scholarship-application-form/

Contact:

8943347460, 8943347400

0495-2359455

academy@mediaonetv.in

TAGS :

Next Story