Quantcast

വിദ്യാർഥികൾക്കുള്ള വിജ്ഞാന മേള; മീഡിയവൺ മബ്റൂഖ് പ്ലസ് സമാപിച്ചു

മബ്റൂഖ് ​ഗൾഫ് ടോപ്പേഴ്സിൽ 1500 ഓളം വിദ്യാർഥികൾക്ക് പഠനമികവിനുള്ള പുരസ്കാരവും വിതരണം ചെയ്തു

MediaOne Logo

Web Desk

  • Published:

    21 Nov 2025 5:36 PM IST

mediaone mabrook plus 2025
X

യുഎഇ: വിദ്യാർഥികളുടെ പഠനമികവിന് ഒരു ഇന്ത്യൻ മാധ്യമസ്ഥാപനം വിദേശത്ത് നടത്തുന്ന ഏറ്റവും വലിയ പുരസ്കാര മേളയായ മീഡിയവൺ മബ്റൂഖ് പ്ലസിന് ദുബെയിൽ സമാപനം. പ്രവാസി മലയാളി വിദ്യാർഥികളുടെ പഠനമികവിനെ ആദരിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച മബ്റൂഖ് നവീകരിച്ച പതിപ്പായ മബ്റൂഖ് പ്ലാസാണ് ദുബെയിൽ അരങ്ങേറിയത്.

ദുബെ അൽ നഹ്ദ ഹയർ കോളേജ് ഓഫ് ടെക്നോളജിയിൽ നടന്ന ചടങ്ങിൽ ഇംദാദ് ഗ്രൂപ്പ് ചെയർമാൻ അബ്ദുൾലത്തീഫ് അബ്ദുള്ള അഹ്മദ് അൽമുല്ല, ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് നിസ്സാർ തളങ്കര, മീഡിയവൺ സിഇഒ മുഷ്താഖ് അഹമ്മദ്, ജിസിസി ജനറൽ മാനേജർ സ്വവാബ് അലി, അവതാരകനും നടനുമായ മിഥുൻ രമേശ്, ഷാർജ ചെസ്സ് അക്കാദമി ചെയർമാൻ ഫൈസൽ അൽ ഹമ്മാരി, ഗോ കൈറ്റ് ട്രാവൽ ആൻഡ് ടൂർസ് ഫൗണ്ടർ സെയ്ദ് അമീൻ, കാസ്റ്റെല്ലോ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ മുഹമ്മദ് ഇഖ്ബാൽ തുടങ്ങിയവർ പങ്കെടുത്തു.

‌വിദ്യാർഥികളുടെ അറിവിന്റെ ആഴമളന്ന് 'ഗോ കൈറ്റ് ​ഗ്രാൻഡ് ക്വിസ്', ചെസ് മത്സരമായ ​'കാസ്റ്റല്ലോ ഗ്രാൻഡ് മാസ്റ്റർ', കുട്ടിത്താരങ്ങളുടെ കഴിവുകൾ പ്രദർശിപ്പിച്ച് സ്റ്റാർ കിഡ്സ്, ലിറ്റിൽ പിക്കാസോ, കുഞ്ഞെഴുത്തുക്കാരുടെ ആദ്യ സാഹിത്യ സൃഷ്ടികൾ പ്രകാശനം ചെയ്യുന്ന പദ്ധതിയായ 'ഫസ്റ്റ് എഡിഷൻ', വിദ്യാർഥി, അധ്യാപക സം​ഗമമായ ടീച്ചേഴ്സ് കോൺഫറൻസ് തുടങ്ങി വിവിധ പരിപാടികൾ മബ്റൂഖ് പ്ലസിന് കീഴിൽ സംഘടിപ്പിച്ചു. മബ്റൂഖ് ​ഗൾഫ് ടോപ്പേഴ്സിൽ 1500 ഓളം വിദ്യാർഥികൾക്ക് പഠനമികവിനുള്ള പുരസ്കാരവും വിതരണം ചെയ്തു. 10, 12 ക്ലാസുകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെയാണ് ആദരിച്ചത്. നാല് ഘട്ടമായാണ് ആദരിക്കൽ ചടങ്ങ് നടന്നത്.

രണ്ട് വേദികളിലായാണ് വിവിധ മത്സരങ്ങൽ നടന്നത്. തങ്ങളുടെ കഴിവുകൾ പ്രദർശിപ്പിക്കാൻ ആ​ഗ്രഹിച്ചിരുന്ന പല വിദ്യാർഥികൾക്കും ലഭിച്ച ആ​ദ്യവേദി കൂടിയായിരുന്നു മബ്റൂഖ് പ്ലസ്.

​ഗോ കൈറ്റ് ഗ്രാൻഡ് ക്വിസിൽ പങ്കെടുത്ത് വിജയികളായവർക്ക് 12,000 ദിർഹത്തിന്റെ സമ്മാനങ്ങൾ വിതരണം ചെയ്തു. കാസ്റ്റല്ലോ ​ഗ്രാൻഡ് മാസ്റ്റേഴ്സ് ചെസ് മത്സരത്തിൽ പങ്കെടുത്ത വിദ്യാർഥികൾക്ക് 6000 ദിർഹത്തിന്റെ സമ്മാനങ്ങളും വിതരണം ചെയ്തു.

TAGS :

Next Story