Quantcast

മാധ്യമം എജ്യുകഫെ: നൂതന കരിയർ മോഡലുമായി ആരതി സി.രാജരത്‌നം എത്തുന്നു

10, 11, 12 ഡിഗ്രി ക്ലാസുകളിലെ കുട്ടികളെ ഫോക്കസ് ചെയ്യുന്ന മേളയിൽ ഉപരിപഠനം ആഗ്രഹിക്കുന്ന ഏതൊരു വിദ്യാർഥിക്കും ​കൂടാതെ രക്ഷിതാക്കൾക്കും അധ്യാപകർക്കും ഭാഗമാവാൻ അവസരമുണ്ടാകും

MediaOne Logo

Web Desk

  • Updated:

    2023-05-04 10:35:34.0

Published:

4 May 2023 10:30 AM GMT

Madhyamam educafe Aarti C.Rajaratnam
X

കൊച്ചി: കേരളത്തിലെ ഏറ്റവും വലിയ വിദ്യാഭ്യാസ മേളയായ മാധ്യമം എജ്യുകഫെയുടെ പുതിയ സീസണിൽ പ്രമുഖ എഴുത്തുകാരിയും മനഃശാസ്ത്ര വിദഗ്ധയുമായ ആരതി സി. രാജരത്നം എത്തുന്നു. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന പല പുസ്തകങ്ങളുടെയും രചയിതാവുകൂടിയാണ് ആരതി. ഇന്ത്യയിലും വിദേശ രാജ്യങ്ങളിലും നൂതന പാഠ്യ പദ്ധതികൾ ആവിഷ്കരിക്കുന്നതിലും അത് വിജയകരമായി അവതരിപ്പിക്കുന്നതിലും പ്രധാന പങ്കുവഹിച്ചവരിൽ ഒരാൾ.

ഇന്ത്യയിലെ പല ഗ്രാമങ്ങളിലും പാവപ്പെട്ട കുട്ടികൾക്കായി നിരവധി സ്കൂളുകൾ സ്ഥാപിക്കുന്നതിനും സ്കൂൾ പഠനത്തോടൊപ്പം നിത്യ ജീവിതം മുന്നോട്ടുകൊണ്ടുപോകുന്ന തരത്തിലുള്ള പദ്ധതികൾ ഒരുക്കിയും ആരതി ലോകശ്രദ്ധനേടി. ആരതിയുടെ നൂതന പാഠ്യ മാതൃക വിദേശ രാജ്യങ്ങളിൽ നിന്നടക്കം പ്രശംസ പിടിച്ചുപറ്റുകയും ചെയ്തു. ഗ്രാമീണ മേഖലകളിലെ വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്കു തടയാനായി ആരതി ആവിഷ്കരിച്ച വിദ്യാഭ്യാസ മാതൃക പിന്നീട് പല സംസ്ഥാനങ്ങളിലും വിജയകരമായി പരീക്ഷിച്ച് വിജയിക്കുകയും ചെയ്തു. വിദ്യാർഥികൾക്കും കുട്ടികൾക്കുമായി ഒരു ചൈൽഡ് ഗൈഡൻസ് സെന്ററും കൗൺസലിംഗ് ക്ലിനിക്കും ആരതി നടത്തിവരുന്നുണ്ട്. ലോകമെമ്പാടുമുള്ള വിദ്യാഭ്യാസ സമ്പ്രദായങ്ങളെ പുനർനിർവചിക്കുക എന്ന ലക്ഷ്യവുമായി മുന്നേറുന്ന ആരതി സി. രാജരത്നം എജുകഫെയുടെ വേദിയിലെത്തുമ്പോൾ അതിൽ ഓരോരുത്തർക്കും അഭിമാനിക്കാം.

ഇവരെക്കൂടാരെ ഗ്രാന്റ്മാസ്റ്റർ ജി.എസ്. പ്രദീപ്, മെന്റലിസ്റ്റ് ആദി, പി.ബി. നൂഹ് ഐ.എ.എസ്, ഇന്ററാക്ടീവ് മാജിക് എക്സ്പർട്ടും കരിയർ മോട്ടിവേറ്ററുമായ രാജമൂർത്തി, ഇന്റർനാഷണൽ കരിയർ കൗൺസിലറും മോട്ടിവേറ്ററുമായ ഡോ. മാണി പോൾ, ചാറ്റ് ജി.പി.ടി അടക്കമുള്ള പുത്തൻ കോഴ്സുകളെ പരിചയപ്പെടുത്താൻ എഡാപ്റ്റ് സി.ഇ.ഒ ഉമർ അബ്ദുസ്സലാം തുടങ്ങി നിരവധി പ്രമുഖർ എജുകഫെയിയിൽ വിദ്യാർഥികളുമായി സംവദിക്കും.

10, 11, 12 ഡിഗ്രി ക്ലാസുകളിലെ കുട്ടികളെ ഫോക്കസ് ചെയ്യുന്ന ഈ ആഗോള വിദ്യാഭ്യാസ മേളയിൽ ഉപരിപഠനം ആഗ്രഹിക്കുന്ന ഏതൊരു വിദ്യാർഥിക്കും ​കൂടാതെ രക്ഷിതാക്കൾക്കും അധ്യാപകർക്കും ഭാഗമാവാൻ അവസരമുണ്ടാകും. എജുകഫെ 2023 പുതിയ സീസണിലേക്ക് മുൻകൂട്ടി രജിസ്റ്റർ ചെയ്ത, അഞ്ച് വിദ്യാർഥികൾക്ക് കുടുംബത്തോടൊപ്പം വയനാട്ടിൽ ലക്ഷ്വറി ഹോട്ടലിൽ താമസിച്ച് ആസ്വദിക്കാനുള്ള സുവർണാവസരവും ലഭ്യമാകും. കൂടാതെ വിലപിടിപ്പുള്ള നിരവധി സമ്മാനങ്ങളും സർപ്രൈസ് ഓഫറുകളും എജുകഫെയിൽ വിദ്യാർഥികളെ കാത്തിരിക്കുന്നുണ്ട്. കോമഴ്സ്, സിവിൽ സർവിസ്, മാനേജ്മെന്റ്, മെഡിക്കൽ, എൻജിനീയറിങ്, വിദേശ പഠനം തുടങ്ങി എല്ലാ മേഖലകളുമായി ബന്ധപ്പെട്ട കരിയർ സെഷനുകളും സ്റ്റാളുകളും കേരളത്തിൽ ഏറ്റവും കൂടുതൽ വിദ്യാർഥികൾ പ​​ങ്കെടുക്കുന്ന ഈ വിദ്യാഭ്യാസ മേളയുടെ ഭാഗമായുണ്ടാകും. സൈക്കോളജിക്കൽ കൗൺസിലിങ്, കരിയർ മാപ്പിങ്, മോട്ടിവേഷണൽ സെഷനുകൾ, ആപ്റ്റിറ്റ്യൂഡ് ടെസ്റ്റുകൾ, മോക് ടെസ്റ്റുകൾ, ടോപ്പേഴ്സ് ടോക്ക് തുടങ്ങിവയാണ് എജുകഫെയുടെ പ്രധാന പ്രത്യേകത. അന്താരാഷ്ട്ര തലത്തിൽതന്നെ ഏറെ മുൻപന്തിയിൽ നിൽക്കുന്ന സർവകലാശാലകളുടെയും കോളജുകളുടെയും സ്റ്റാളുകളും കൗൺസിലിങ്ങുമെല്ലാം എജുകഫെയെ മറ്റു വിദ്യാഭ്യാസ മേളകളിൽനിന്ന് വ്യത്യസ്തമാക്കുന്നു.

നൽകിയിരിക്കുന്ന ക്യു.ആർ കോഡ് സ്കാൻ ചെയ്തോ www.myeducafe.com എന്ന വെബ്സൈറ്റ് വഴിയോ വിദ്യാർഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും എജ്യുകഫെയിൽ രജിസ്റ്റർ ചെയ്യാം. രജിസ്ട്രേഷനും പ്രവേശനവും സൗജന്യമാണ്. വാട്സപ് വഴി രജിസ്റ്റർ ചെയ്യാനുള്ള നമ്പർ: 9645007172.

TAGS :

Next Story