Quantcast

ട്യൂഷനും എന്‍ട്രന്‍സ് കോച്ചിംഗും ഒരുമിച്ച് വേണമെന്നതാണോ നിങ്ങളുടെ 'ടാര്‍ഗറ്റ്'?

ഉദാഹരണങ്ങളിലൂടെ പഠിക്കാം; ഏത് തിയറിയും ഇനി സിമ്പിളാകും

MediaOne Logo

Web Desk

  • Published:

    18 Jun 2021 2:51 PM GMT

ട്യൂഷനും എന്‍ട്രന്‍സ് കോച്ചിംഗും ഒരുമിച്ച് വേണമെന്നതാണോ നിങ്ങളുടെ ടാര്‍ഗറ്റ്?
X

കോറോണയും കോവിഡും കൊണ്ടുപോകുന്ന രണ്ടാമത്തെ അധ്യയന വര്‍ഷമാണിത്. പഠനം തുടങ്ങുന്ന കുട്ടികളുടെയും ഉന്നത പഠനത്തിനൊരുങ്ങുന്ന വിദ്യാര്‍ത്ഥികളുടെയും വിദ്യാഭ്യാസ ഭാവിയാണ് പ്രധാനമായും കോവിഡ് 19 തുലാസിലാക്കിയിരിക്കുന്നത്. 'ക്ലാസുകള്‍' ഓണ്‍ലൈന്‍ ആയി നടക്കുന്നുണ്ടെങ്കിലും 'പഠനം' നടക്കുന്നില്ലെന്നതാണ് വാസ്തവം. പഠിക്കാത്ത കുട്ടികളെ പഠിപ്പിക്കാന്‍ ട്യൂഷന് ചേര്‍ത്താമെന്ന് കരുതിയാല്‍, സ്കൂളുകള്‍ക്കൊപ്പം ട്യൂഷന്‍ സെന്‍ററുകളും പൂട്ടികിടക്കുന്നു. കോച്ചിംഗ് സെന്‍ററുകളും അടഞ്ഞുകിടപ്പായതിനാല്‍ എന്‍ട്രന്‍സ് എന്ന മോഹം പോലും ഉപേക്ഷിച്ചു തുടങ്ങി പലരും.

എന്നാല്‍, പ്ലസ് വണ്‍, പ്ലസ് ടു ട്യൂഷനൊപ്പം എന്‍ട്രന്‍സ് പരീശിലനം കൂടി ലഭിച്ചാലോ. അതും നിത്യജീവിതവുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളിലൂടെ. അങ്ങനെ പറഞ്ഞ് മനസ്സിലാക്കി തരാന്‍ ഒരുപറ്റം വിദഗ്ധരായ അധ്യാപകരുണ്ടായാലോ.. തിയറി പഠിക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ട്, മാറ്റിവെച്ച പാഠഭാഗങ്ങളെല്ലാം എത്ര സിമ്പിളായിരുന്നു എന്ന് തിരിച്ചറിഞ്ഞാലോ.. അങ്ങനെ തിരിച്ചറിഞ്ഞ 12000ത്തിലധികം വിദ്യാര്‍ത്ഥികള്‍ ഇന്ന് പഠിക്കുന്നത് ടാര്‍ഗറ്റ് ലേണിംഗ് ആപ്പിന്‍റെ സഹായത്തോടെയാണ്.


വിദഗ്ധരായ അധ്യാപകരുടെ നേതൃത്വത്തില്‍ 2012 മുതല്‍ പഠനരംഗത്ത് തങ്ങളുടേതുമാത്രമായ വ്യക്തിമുദ്ര പതിപ്പിച്ച വിദ്യാഭ്യാസ സ്ഥാപനമാണ് ടാര്‍ഗറ്റ് ലേണിംഗ് സെന്‍റര്‍. കേരളത്തിലെ വിദ്യാഭ്യാസരംഗത്തെ പോരായ്മകള്‍ തിരിച്ചറിഞ്ഞ് ഉന്നതപഠനത്തിന് വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഒരുപറ്റം യുവ അധ്യാപകര്‍ ടാര്‍ഗറ്റ് ലേണിംഗ് സെന്‍ററിന് തുടക്കമിടുന്നത്. അതുകൊണ്ടു തന്നെയാണ് ടാര്‍ഗറ്റിന്‍റെ ലേണിംഗ് ആപ്പിന് ഈ കോവിഡ് കാലത്ത് ഇത്രയേറെ സ്വീകാര്യത ലഭിച്ചതും.

സിബിഎസ്‍സി സിലബസ് ആയാലും സ്റ്റേറ്റ് സിലബസ് ആയാലും പത്താംക്ലാസ്, പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് ട്യൂഷനും അതിനൊപ്പം മെഡിക്കല്‍ എന്‍ട്രന്‍സ് പരിശീലനവും ടാര്‍ഗറ്റ് ലേണിംഗ് ആപ്പ് ഉറപ്പു നല്‍കുന്നു. പത്താംക്ലാസ് മുതല്‍ തന്നെ വിദ്യാര്‍ത്ഥികള്‍ക്ക് ടാര്‍ഗറ്റ് ലേണിംഗ് ആപ്പ് ഡൌണ്‍ലോഡ് ചെയ്യാം. ഡൌണ്‍ലോഡ് ചെയ്യുന്ന ഒരു വിദ്യാര്‍ത്ഥിക്ക് ആദ്യ മൂന്നുദിവസം ആപ്പ് സൌജന്യമായിരിക്കും.


ലോക്ക്ഡൌണിന് മുമ്പ് തങ്ങളുടെ കോച്ചിംഗ് സെന്‍ററുകളിലൂടെ നല്‍കിയ ക്വാളിറ്റിയിലുള്ള പഠനവും പരിശീലനവും തന്നെയാണ് ആപ്പ് വഴിയും ടാര്‍ഗറ്റ് നല്‍കുന്നത്. ടാര്‍ഗറ്റിന്‍റെ വീഡിയോ ക്ലാസുകള്‍, ക്ലാസ് റൂമുകളിലെ പഠനത്തിനപ്പുറം കുട്ടികളുടെ ചിന്തകളെ കൂടുതലായി ഉണര്‍ത്തുന്നവയാണ്. അറിഞ്ഞും മനസ്സിലാക്കിയും ആണ് പഠനം മുന്നോട്ട് പോകുന്നത്. എക്സിപീരിയന്‍ഷ്യല്‍ ലേണിംഗിനാണ് ആപ്പ് മുന്‍ഗണന നല്‍കുന്നത്. തങ്ങള്‍ക്ക് ചുറ്റുമുള്ള കാര്യങ്ങളില്‍നിന്നും വസ്തുക്കളില്‍ നിന്നും ഇടപഴകിയാണ് വിദ്യാര്‍ത്ഥി ഓരോന്നും പഠിച്ചെടുക്കുന്നത്. ആ രീതിയിലുള്ള പരിശീലനമാണ് ടാര്‍ഗറ്റിലെ വിദഗ്ധ അധ്യാപകര്‍ നല്‍കുന്നത്.

പഠനത്തിനൊപ്പം അധ്യാപകരുമായി ആശയവിനിമയവും നടത്താമെന്നതിനാല്‍ യഥാര്‍ത്ഥ ക്ലാസ് റൂം അനുഭവം വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കും. സംശയനിവാരണത്തിനുള്ള ലൈവ് സെക്ഷനുകള്‍ ഈ ക്ലാസ്റൂം എക്സ്പീരിയന്‍സിന് കൂടുതല്‍ സഹായകമാകും. മാത്രമല്ല, ദിവസംതോറുമോ ആഴ്ചകളിലോ മാസത്തിലോ വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങളുടെ പഠനനിലവാരം വിലയിരുത്താനും അതിനനുസരിച്ച് പഠനരീതിയില്‍ മാറ്റം വരുത്താനും സാധിക്കും. എപ്പോള്‍, എവിടെയിരുന്ന് വേണമെങ്കിലും പഠിക്കാമെന്ന് മാത്രമല്ല, ക്ലാസുകള്‍ വീണ്ടും വീണ്ടും കേട്ട് മനസ്സിലാക്കുകയും ആവാം. കരിയര്‍ എന്തിലാവണം എന്ന് വ്യക്തമായി തീരുമാനമെടുക്കാനാകുന്നില്ലെങ്കില്‍ വിദ്യാര്‍ത്ഥികളെ അതിനും സഹായിക്കും ടാര്‍ഗറ്റിലെ കൌണ്‍സിലര്‍മാര്‍.


സമൂഹത്തിലെ എല്ലാ തട്ടിലുമുള്ള വിദ്യാര്‍ത്ഥികളെയും ഉന്നത വിദ്യാഭ്യാസത്തിനായി പ്രാപ്തരാക്കുകയാണ് സത്യത്തില്‍ ടാര്‍ഗറ്റ്. അതിനായി പഠനത്തില്‍ മികവ് പുലര്‍ത്തുന്ന, സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി ഒരു സ്കോളര്‍ഷിപ്പ് പദ്ധതിയും ടാര്‍ഗറ്റ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ടാലന്‍റ് ഹണ്ട് നടത്തിയാണ് അര്‍ഹരായ വിദ്യാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നത്. കഴിഞ്ഞ വര്‍ഷം 50 കുട്ടികളുടെ സ്പോണ്‍സര്‍ഷിപ്പാണ് ടാര്‍ഗറ്റ് ഏറ്റെടുത്തത്.


2015 മുതല്‍ ഖത്തറില്‍ ബ്രൈറ്റ് എഡുക്കേഷന്‍ സെന്‍റര്‍ എന്ന പേരില്‍ അന്തര്‍ദേശീയ വിദ്യാഭ്യാസ രംഗത്തേക്കും കടന്നിട്ടുണ്ട് ടാര്‍ഗറ്റ് ഗ്രൂപ്പ്. ഇന്ന് മിഡില്‍ ഈസ്റ്റിലെ ഭൂരിപക്ഷം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളും പഠനത്തിനായി ആശ്രയിക്കുന്നത് ബ്രൈറ്റ് എഡുക്കേഷന്‍റെ ലേണിംഗ് ആപ്പാണ്. ആപ്പിന് കീഴില്‍ എട്ടുമുതല്‍ പത്തുവരെയുള്ള ക്ലാസിലെ വിദ്യാര്‍ത്ഥികള്‍ക്കായി ഐഐടി, ഐഎഎസ് ഫൌണ്ടേഷന്‍ കോഴ്സുകള്‍ കൂടി നല്‍കാനുള്ള ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലാണ്.

TAGS :

Next Story