Quantcast

'അങ്ങനെ ആ അക്കൗണ്ടും പൂട്ടിക്കെട്ടി'; ബി.ജെ.പിയെ സംപൂജ്യരാക്കിയ നടപടിയെ കുറിച്ച് സി.കെ വിനീത്

'അങ്ങനെ ആ അക്കൗണ്ടും പൂട്ടിക്കെട്ടി. കേരളം അതിന്‍റെ വഴികാണിച്ചു. ഇത് ഇന്ത്യക്ക് പഠിക്കാനുള്ള സമയമാണ്'

MediaOne Logo

ijas

  • Updated:

    2021-05-02 13:03:41.0

Published:

2 May 2021 1:02 PM GMT

അങ്ങനെ ആ അക്കൗണ്ടും പൂട്ടിക്കെട്ടി; ബി.ജെ.പിയെ സംപൂജ്യരാക്കിയ നടപടിയെ കുറിച്ച് സി.കെ വിനീത്
X

നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ സംപൂജ്യരാക്കിയ നടപടിയെ പ്രശംസിച്ച് ഫുട്ബോള്‍ താരം സി.കെ വിനീത്. ബി.ജെ.പിക്ക് നിലവിലുണ്ടായിരുന്ന ഒരേയൊരു നിയമസഭാ മണ്ഡലവും ഈ തെരഞ്ഞെടുപ്പില്‍ ജനം തിരിച്ചെടുത്തിരുന്നു. ഈ നടപടിയെയാണ് വിനീത് പ്രശംസിച്ചത്. 'അങ്ങനെ ആ അക്കൗണ്ടും പൂട്ടിക്കെട്ടി. കേരളം അതിന്‍റെ വഴികാണിച്ചു. ഇത് ഇന്ത്യക്ക് പഠിക്കാനുള്ള സമയമാണ്'; എന്നാണ് വിനീത് തന്‍റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചത്.

That account is closed, and Kerala has shown the way. It's time to learn, India. #keralaelections2021

Posted by Vineeth CK on Sunday, May 2, 2021

2016ലെ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം നേമം മണ്ഡലത്തിലാണ് കേരളത്തില്‍ ആദ്യമായി ബി.ജെ.പി അക്കൗണ്ട് തുറന്നത്. 8671 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ഒ രാജഗോപാൽ നേമത്ത് നിന്നും വിജയിച്ചത്. മുൻ എം.എൽ.എ കൂടിയായ എൽഡിഎഫിന്‍റെ വി. ശിവൻകുട്ടിയെ ആണ് രാജഗോപാൽ തോൽപ്പിച്ചത്. ശിവൻകുട്ടിക്ക് 59,142 വോട്ടുകളാണ് ലഭിച്ചത്.

ഇത്തവണ വി. ശിവൻകുട്ടിയിലൂടെ തന്നെയാണ് നഷ്ടപ്പെട്ട നേമം മണ്ഡലം എല്‍.ഡി.എഫ് തിരിച്ചുപിടിച്ചത്. 5750 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് വി. ശിവന്‍കുട്ടി ഇവിടെ വിജയിച്ചത്. ബിജെപി സ്ഥാനാർത്ഥിയായ കുമ്മനം രാജശേഖരന് രണ്ടാം സ്ഥാനത്തെത്താനേ സാധിച്ചിട്ടുള്ളൂ. അഞ്ച് കൊല്ലം മുമ്പ് ബിജെപി നേമത്ത് തുറന്ന് അക്കൗണ്ട് പൂട്ടിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ വ്യക്തമാക്കിയിരുന്നു.

TAGS :

Next Story