ഉർവശി, ഐശ്വര്യ രാജേഷ്, പാർവ്വതി തിരുവോത്ത് പ്രധാന റോളിലെത്തുന്ന 'ഹെർ' ചിത്രത്തിന് തുടക്കം; തിരി തെളിയിച്ച് താരങ്ങൾ

ജീവിതത്തിന്റെ വിവിധ തുറകളിലുള്ള അഞ്ച് സ്ത്രീകളുടെ കഥ പറയുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ലിജിൻ ജോസാണ്

MediaOne Logo

Web Desk

  • Updated:

    2022-05-10 10:30:16.0

Published:

10 May 2022 10:01 AM GMT

ഉർവശി, ഐശ്വര്യ രാജേഷ്, പാർവ്വതി തിരുവോത്ത് പ്രധാന റോളിലെത്തുന്ന ഹെർ ചിത്രത്തിന് തുടക്കം; തിരി തെളിയിച്ച് താരങ്ങൾ
X

ഉർവശി, ഐശ്വര്യ രാജേഷ്, പാർവ്വതി തിരുവോത്ത്, ലിജോമോൾ ജോസ്, രമ്യ നമ്പീശൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ഹെർ' തുടക്കം കുറിച്ചു. ജീവിതത്തിന്റെ വിവിധ തുറകളിലുള്ള അഞ്ച് സ്ത്രീകളുടെ കഥ പറയുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ലിജിൻ ജോസാണ്. തിരക്കഥയെഴുതിയത് അർച്ചന വാസുദേവാണ്.

എ.ടി സ്റ്റുഡിയോയുടെ ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിന്റെ പൂജ ചടങ്ങ് വഴുതക്കാട് കാർമ്മൽ ദേവാലയത്തിൽ നടന്നു. ഐ ബി സതീഷ് എം എൽ എയാണ് സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചത്. നിർമാതാവ് ജി സുരേഷ് കുമാർ ആദ്യ ക്ലാപ്പടിച്ചു.

ജി സുരേഷ് കുമാർ, മേനക, പാർവതി, ലെജിൻ, അർച്ചന, ചന്ദ്രു, ചിത്രത്തിന്റെ നിർമാതാവ് അനീഷ്, ജി എസ് വിജയൻ, കലിയൂർ ശശി, സന്ദീപ് സേനൻ തുടങ്ങിയവരാണ് തിരി തെളിച്ചത്. ചിത്രത്തിന്റെ നിർമ്മാണം അനീഷ് എം തോമസാണ്. പ്രതാപ് പോത്തൻ, ഗുരു സോമസുന്ദരം, രാജേഷ് മാധവൻ എന്നിവരാണ് മറ്റ് അഭിനേതാക്കൾ.

ചന്ദ്രു സെൽവരാജ് ഛായാഗ്രഹണവും കിരൺ ദാസ് എഡിറ്റിങ്ങും നിർവഹിക്കും. ഗോവിന്ദ് വസന്തയാണ് ചിത്രത്തിലെ സംഗീതം ഒരുക്കുന്നത്. സൗണ്ട് ഡിസൈൻ രാജ കൃഷ്ണനും സമീറ സനീഷ് വസ്ത്രാലങ്കാരവും ഹംസ കലാ സംവിധാനവും നിർവഹിക്കും. ഷിബു ജി സുശീലനാണ് പ്രൊഡക്ഷൻ കൺട്രോളർ.

TAGS :

Next Story