Quantcast

ടെക്‌നോ ത്രില്ലറുമായി ഡോൺ മാക്‌സ്; 'അറ്റ്' ഫസ്റ്റ് ലുക്ക്

മലയാളത്തിൽ ആദ്യമായാണ് ഡാർക്ക് വെബ് സംബന്ധമായ വിഷയങ്ങൾ ചർച്ച ചെയ്യുന്ന ഒരു സിനിമ പുറത്തിറങ്ങുന്നത്

MediaOne Logo

Web Desk

  • Updated:

    2022-07-17 15:53:00.0

Published:

17 July 2022 3:51 PM GMT

ടെക്‌നോ ത്രില്ലറുമായി ഡോൺ മാക്‌സ്; അറ്റ് ഫസ്റ്റ് ലുക്ക്
X

പുതുമുഖം ആകാശ് സെന്നിനെ നായകനാക്കി ഡോണ്‍ മാക്സ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന അറ്റ് എന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി. അജു വർഗീസ്, ഷൈൻ നിഗം, ഹരീഷ് കണാരൻ, വിഷ്ണു ഉണ്ണികൃഷ്ണന്‍, ബിബിൻ ജോർജ്, നിഖില വിമൽ, സൈജു കുറുപ്പ്, സിജു വിൽസൺ, ഡോക്ടർ റോബിന്‍ തുടങ്ങിയവരാണ് പോസ്റ്റർ പുറത്തുവിട്ടത്.

ഷാജു ശ്രീധർ, ശരൺജിത്ത്, ബിബിൻ പെരുമ്പള്ളി, റേച്ചൽ ഡേവിഡ്, നയന എൽസ, സഞ്ജന ദോസ്, ആരാധ്യ ലക്ഷ്മൺ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. കൊച്ചുറാണി പ്രൊഡക്ഷൻസാണ് നിര്‍മാണം. മലയാളത്തിൽ ആദ്യമായാണ് ഡാർക്ക്‌ വെബ് സംബന്ധമായ വിഷയങ്ങൾ ചർച്ച ചെയ്യുന്ന ഒരു മുഖ്യധാര സിനിമ പുറത്തിറങ്ങുന്നത്.

രവിചന്ദ്രൻ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത് ഹുമാർ എഴിലാൻ, ഷാജഹാൻ എന്നിവരാണ്. എഡിറ്റിംഗ് ഷമീർ മുഹമ്മദ്. പ്രൊജക്റ്റ്‌ ഡിസൈൻ ബാദുഷ എൻ എം, പ്രൊഡക്ഷൻ കൺട്രോളർ പ്രശാന്ത് നാരായണൻ, കലാസംവിധാനം അരുൺ മോഹനൻ, മേക്കപ്പ് രഞ്ജിത് അമ്പാടി, വസ്ത്രാലങ്കാരം റോസ് റെജിസ്, ആക്ഷൻ കനൽ കണ്ണൻ, ക്രീയേറ്റീവ് ഡയറക്ടര്‍ റെജിസ് ആന്റണി, അസോസിയേറ്റ് ഡയറക്ടർ എ. കെ രജിലേഷ് , പി.ആർ.ഒ ആതിര ദിൽജിത് എന്നിവരാണ്.

TAGS :

Next Story