Quantcast

''യുദ്ധവും പ്രേമവും പ്രതീക്ഷിച്ച് ആരും ആ വഴിക്ക് വരരുത്''; 'ഗോള്‍ഡി'നും അൽഫോൻസ് പുത്രന്റെ മുന്നറിയിപ്പ്

പൃഥ്വിരാജും നയൻതാരയും മുഖ്യവേഷത്തിലെത്തുന്ന 'ഗോൾഡ്' ആണ് അല്‍ഫോന്‍സിന്‍റെ പുതിയ ചിത്രം

MediaOne Logo

Web Desk

  • Published:

    4 Dec 2021 10:17 AM GMT

യുദ്ധവും പ്രേമവും പ്രതീക്ഷിച്ച് ആരും ആ വഴിക്ക് വരരുത്; ഗോള്‍ഡിനും അൽഫോൻസ് പുത്രന്റെ മുന്നറിയിപ്പ്
X

സൂപ്പർഹിറ്റ് ചിത്രം 'പ്രേമം' പുറത്തിറങ്ങി ആറുവർഷങ്ങൾക്കുശേഷം പുതിയ ചിത്രത്തിന്റെ പ്രഖ്യാപനവുമായി സംവിധായകൻ അൽഫോൻസ് പുത്രൻ. പൃഥ്വിരാജും നയൻതാരയും മുഖ്യവേഷത്തിലെത്തുന്ന 'ഗോൾഡ്' ആണ് പുതിയ ചിത്രം. ചിത്രീകരണം പൂർത്തിയാക്കി ചിത്രസംയോജനത്തിലാണുള്ളതെന്ന് ഫേസ്ബുക്ക് കുറിപ്പിൽ പുത്രൻ വെളിപ്പെടുത്തി.

പതിവുപോലെ പുതിയ സർപ്രൈസുമായാണ് ഇത്തവണയും പുത്രന്റെ വരവ്. യുവാക്കൾക്കിടയിൽ വൻ തരംഗം സൃഷ്ടിച്ച 'പ്രേമം' എത്തുന്നതിനുമുൻപ് അൽഫോൻസ് പുത്രൻ പറഞ്ഞ അതേ മുന്നറിയിപ്പ് തന്നെയാണ് ഇത്തവണയും ആരാധകർക്കായി നൽകുന്നത്: ''യുദ്ധവും പ്രേമവും പ്രതീക്ഷിച്ച് ആ വഴിക്ക് ആരും വരരുത്!''

നേരവും പ്രേമവും പോലെയല്ല ഈ സിനിമയെന്നും ഇത് വേറൊരു ടൈപ്പ് ചിത്രമാണെന്നും പുത്രൻ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു. കുറച്ച് നല്ല കഥാപാത്രങ്ങളും കുറച്ച് നല്ല താരങ്ങളും രണ്ടുമൂന്ന് പാട്ടുകളും കുറച്ച് തമാശകളുമുള്ള ഒരു പുതുമയുമില്ലാത്ത ചിത്രമാണ് 'ഗോൾഡ്' എന്നാണ് അദ്ദേഹം സൂചിപ്പിച്ചത്.

അൽഫോൻസ് പുത്രന്റെ മൂന്നാമത്തെ ചിത്രമാണ് ഗോൾഡ്. നേരം, പ്രേമം എന്നിവയായിരുന്നു ആദ്യത്തെ രണ്ട് ചിത്രങ്ങൾ. ഇതാദ്യമായാണ് പൃഥ്വിരാജ് പുത്രന്റെ ചിത്രത്തിൽ അഭിനയിക്കുന്നത്. പൃഥ്വിരാജ് പ്രോഡക്ഷൻസും മാജിക് ഫ്രെയിംസും ചേർന്നാണ് ചിത്രം പുറത്തിറക്കുന്നത്. ഗോൾഡിനുപുറമെ 'പാട്ട്' എന്ന പേരിൽ ഫഹദ് ഫാസിലും നയൻതാരയും മുഖ്യറോളിലെത്തുന്ന മറ്റൊരു ചിത്രവും പുത്രന്റെ സംവിധാനത്തിൽ ഉടൻ എത്തുന്നുണ്ട്. ഇതാദ്യമായാണ് ഉടൻ എത്തുന്നുണ്ട്.

അൽഫോൻസ് പുത്രന്റെ ഫേസ്ബുക്ക് കുറിപ്പ്

ഗോൾഡ്( GOLD ) എന്ന സിനിമയുടെ ചിത്രീകരണം കഴിഞ്ഞിട്ട് ഇപ്പൊ ചിത്രസംയോജനം നടക്കുകയാണ്. നേരവും പ്രേമവും പോലെയല്ല ഈ സിനിമ. ഇത് വേറെ ഒരു ടൈപ്പ് സിനിമയാണ്. കൊറച്ചു നല്ല കഥാപാത്രങ്ങളും കൊറച്ചു നല്ല താരങ്ങളും രണ്ടുമൂന്നു പാട്ടുകൾ കൊറച്ചു തമാശകളുമുള്ള ഒരു പുതുമയില്ലാത്ത മൂന്നാമത്തെ ചലച്ചിത്രം. പതിവുപോലെ ഒരു മുന്നറിയിപ്പ്! യുദ്ധവും പ്രേമവും പ്രതീക്ഷിച്ച് ആ വഴിക്കു ആരും വരരുത്.

-

Summary: Alphonse Puthren shares an update about 'Gold', the Prithviraj and Nayanthara starrer movie is not like 'Neram' and 'Premam'

TAGS :

Next Story