Quantcast

വീണ്ടും എസ്.ആർ.കെ; 1000 കോടി ക്ലബ്ബിലെത്തിയ ഇന്ത്യൻ ചിത്രങ്ങൾ ഏതൊക്കെ?

ഇന്ത്യൻ സിനിമയിൽ നിന്ന് 1000 കോടി ക്ലബ്ബിൽ ഇടംപിടിക്കുന്ന ആറാമത്തെ ചിത്രമാണ് ജവാൻ

MediaOne Logo

Web Desk

  • Updated:

    2023-09-25 14:45:37.0

Published:

25 Sept 2023 8:08 PM IST

വീണ്ടും എസ്.ആർ.കെ; 1000 കോടി ക്ലബ്ബിലെത്തിയ ഇന്ത്യൻ ചിത്രങ്ങൾ ഏതൊക്കെ?
X

ആയിരം കോടി എന്ന മാജിക് നമ്പർ കടന്ന് ഇന്ത്യൻ സിനിമ കുതിക്കാൻ തുടങ്ങിയിട്ട് അധികകാലം ആയിട്ടില്ല. അടുത്തിടെ രണ്ട് 1000 കോടി എന്നത് തന്റെ പേരിലാക്കി കിംഗ്ഖാൻ ഇന്ത്യൻ സിനിമയിലെ കിരീടം വെക്കാത്ത് രാജാവായി മാറിയിരിക്കുന്നു. താരത്തിന്റെ പത്താനും ജവാനുമാണ് 1000 കോടി കടന്ന് ചരിത്രം എഴുതിയത്. അമീർ ഖാന്റെ ദംഗലോടെയാണ് 1000 കോടി എന്ന റെക്കോർഡ് ഇന്ത്യൻ സിനിമ നേടാൻ തുടങ്ങിയത്. ഇന്ത്യൻ സിനിമയിൽ നിന്ന് 1000 കോടി ക്ലബ്ബിൽ ഇടംപിടിക്കുന്ന ആറാമത്തെ ചിത്രമാണ് ജവാൻ.

ദംഗൽ

ഏഴ് വർഷങ്ങൾക്ക് മുൻപാണ് ഇന്ത്യൻ സിനിമാ പ്രേമികൾ, 1000 കോടി നേടിയ ചിത്രം എന്ന് ആദ്യം കേട്ടത്. അത് അമീർ ഖാൻ നായകനായ ബയോഗ്രഫിക്കൽ സ്‌പോർട്‌സ് ഡ്രാമ ചിത്രം ദംഗലിലൂടെയായിരുന്നു. ദംഗൽ ഇന്ത്യൻ സിനിമയുടെ നാഴികകല്ലാണ്. 2000 കോടിയും കടന്നാണ് ചിത്രം ഫൈനൽ റൺ അവസാനിച്ചത്. ചൈനയിലെ റിലീസും ചിത്രത്തിന് വലിയ കളക്ഷൻ നേടിക്കൊടുക്കാൻ സഹായിച്ചു. ഇന്നും ഇന്ത്യൻ സിനിമിയിലെ ഏറ്റവും കൂടുതൽ പണം വാരിയ ചിത്രങ്ങളിൽ ആർക്കും തൊടനാവാതെ ആദ്യസ്ഥാനത്ത് ഇരിക്കുകയാണ് ദംഗൽ.

ബാഹുബലി

ബാഹുബലി എന്ന വിസ്മയവുമായി രാജമൗലി എത്തുന്നതുവരെ സൗത്ത് ഇന്ത്യൻ സിനിമകൾ പണക്കിലുക്ക്ത്തിന്റെ പേരിൽ അങ്ങനെ വാർത്തകളിൽ ഇടംപിടിച്ചിരുന്നില്ല. ബാഹുബലി എല്ലാ ഭാഷകളിലും തരംഗമായി മാറി. 1000 കോടി ക്ലബ്ബിലേക്ക് ഇന്ത്യൻ സിനിമയെ കൈപിടിച്ചുയർത്തി രാജമൗലി പുതിയ അധ്യായം കുറിച്ചു.

ആർആർആർ

ബാഹുബലി കൊണ്ട് രാജമൗലി നിർത്തിയില്ല. തൊട്ടടുത്ത വർഷം അദ്ദേഹം മറ്റൊരു തെലുങ്ക് ചിത്രവുമായി വീണ്ടുമെത്തി ഇന്ത്യൻ ബൊക്‌സ് ഓഫീസിനെ കുലുക്കി. ആർ ആർ ആർ, സൗത്ത് ഇന്ത്യയിൽ നിന്നെത്തി ആഗോള കളക്ഷനിൽ വീണ്ടും 1000 കോടിയിൽ തൊട്ടു.

കെജിഎഫ് 2

തെലുങ്ക് അവസാനിപ്പിച്ചിടത്ത് നിന്നാണ് കന്നഡ തുടങ്ങിയത്. പ്രശാന്ത് നീൽ സംവിധാനം ചെയ്ത കെജിഎഫ് രണ്ടാം ഭാഗം 2022 ൽ തന്നെ മറ്റൊരു 1000 കോടിയും സ്വന്തമാക്കി. സൗത്ത് ഇന്ത്യൻ സിനിമകൾ ഇന്ത്യൻ സിനിമ ഭരിക്കാൻ തുടങ്ങി.

പഠാൻ

രാജ്യത്തെ സിനിമാവ്യവസായം തകരുന്നു എന്ന സൂചന തോന്നിത്തുടങ്ങിയ സമയത്താണ് അടികിട്ടിയത് പോലെ കോവിഡും എത്തുന്നത്. മാസങ്ങളോളം തിയറ്ററുകൾ അടഞ്ഞുകിടന്നു. കോവിഡ് ഭീതി വിട്ടൊഴിഞ്ഞതോടെ തിയറ്ററിലേക്ക് അൽപമെങ്കിലും ആളെ എത്തിച്ചത് തെന്നിന്ത്യൻ സിനിമകളായിരുന്നു. ബോളിവുഡ് തകർച്ചയിലേക്ക് കൂപ്പ്കുത്തി. ഇനിയൊരു തിരിച്ചുവരവ് ഉണ്ടാവില്ലെന്ന് പലരും വിധിയെഴുതി. അവിടെ രക്ഷകനായി അയാൾ അവതരിച്ചു. പഠാന്റെ വൻ വിജയത്തിലൂടെ ബോളിവുഡിനെ ട്രാക്കിൽ എത്തിച്ചത് ഷാരൂഖ് ഖാൻ ആയിരുന്നു. കിംഗ് ഖാന്‍ 1000 കോടിയുടെ നായകനായി.

ജവാന്‍

ഒരു വർഷം രണ്ട് തവണ അതും തുടർച്ചയായി ആയിരം കോടി നേടി എന്ന റെക്കോർഡാണ് ഷാറൂഖ് നേടിയത് ജവാനിലൂടെയായിരുന്നു. മറ്റൊരു ഇന്ത്യൻ നടന്മാർക്കും ഇങ്ങനെയൊരു നേട്ടം അവകാശപ്പെടാനില്ല. സിനിമയുടെ നിര്‍മ്മാതാക്കളായ റെഡ് ചില്ലീസ് എന്‍റര്‍ടൈന്‍മെന്‍റ്സ് പുറത്തുവിട്ട കണക്കുപ്രകാരം വേള്‍ഡ് വൈഡ് ബോക്സ് ഓഫീസ് കളക്ഷനില്‍ ജവാന്‍ 1004.92 കോടി രൂപ നേടിയിട്ടുണ്ട്. 18 ദിവസം കൊണ്ടാണ് സിനിമ ഈ നേട്ടം സ്വന്തമാക്കിയത്. സെപ്തംബർ 24 ഞായറാഴ്ച '15' കോടിയാണ് ഇന്ത്യൻ മാർക്കറ്റിൽ നിന്നും മാത്രം ജവാൻ നേടിയത്. ഇതോടെ ജവാന്റെ ആഭ്യന്തര കളക്ഷൻ 560 കോടി പിന്നിട്ടു. ആഭ്യന്തര മാർക്കറ്റിൽ പത്താൻ നേടിയ കളക്ഷൻ 543 കോടി ആയിരുന്നു.

TAGS :

Next Story