Quantcast

കുറുമ്പത്തി ചുന്ദരി നീ ചൂളമിടാന്‍ പോര് - വീണ്ടും വിനീതും ഷാന്‍ റഹ്‍മാനും

MediaOne Logo

Khasida

  • Published:

    20 July 2017 3:41 AM IST

കുറുമ്പത്തി ചുന്ദരി നീ ചൂളമിടാന്‍ പോര് - വീണ്ടും വിനീതും ഷാന്‍ റഹ്‍മാനും
X

കുറുമ്പത്തി ചുന്ദരി നീ ചൂളമിടാന്‍ പോര് - വീണ്ടും വിനീതും ഷാന്‍ റഹ്‍മാനും

ആന്‍ മരിയ കലിപ്പിലാണ് ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി


ആന്‍ മരിയ കലിപ്പിലാണ് ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. കുറുമ്പത്തി ചുന്ദരി നീ ചൂളമിടാന്‍ പോര്, പകലിലെ പൊന്‍വെയിലെ താളമിടാന്‍ കൂട് എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയത്. ആട് ഒരു ഭീകരജീവിയാണ് എന്ന സിനിമയുടെ സംവിധായകന്‍ മിഥുന്‍ മാനുവേല്‍ തോമസാണ് ആന്‍മരിയ കലിപ്പിലാണ് ഒരുക്കിയിരിക്കുന്നത്. വിനീത് ശ്രീനിവാസനാണ് പുറത്തിറങ്ങിയ ഗാനം ആലപിച്ചിരിക്കുന്നത്. മനു മഞ്ജിത്ത് രചന നിര്‍വ്വഹിച്ചിരിക്കുന്ന ഗാനങ്ങളുടെ സംഗീതസംവിധാനം ഷാന്‍ റഹ്മാനാണ്.

ദൈവതിരുമകള്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ സാറ അര്‍ജുന്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ സണ്ണി വെയ്നും ശക്തമായ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. സംസ്ഥാന അവാര്‍ഡ് ജേതാവ് സേതുലക്ഷ്മിയും മറ്റൊരു പ്രധാന വേഷത്തെ അവതരിപ്പിച്ചിരിക്കുന്നു. അജു വര്‍ഗ്ഗീസ്, ഷൈന്‍ ടോം ചാക്കോ, സിദ്ദിഖ്, സൈജു കുറുപ്പ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ലിയോണ ലിഷോയ്, മാസ്റ്റര്‍ വിശാല്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ ചിത്രത്തില്‍ അതിഥി താരമായെത്തുന്നുണ്ട്. ചിത്രത്തിന്റെ ട്രെയിലര്‍ നേരത്തെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആഗസ്ത് അഞ്ചിന് ചിത്രം തിയേറ്ററുകളില്‍ എത്തും.

TAGS :

Next Story