Quantcast

ദിലീപ് സത്യസായി ബാബ ആകില്ല, പകരം ശ്രീജിത്ത് വിജയ്

MediaOne Logo

Jaisy

  • Published:

    27 Sept 2017 10:41 PM IST

ദിലീപ് സത്യസായി ബാബ ആകില്ല, പകരം ശ്രീജിത്ത് വിജയ്
X

ദിലീപ് സത്യസായി ബാബ ആകില്ല, പകരം ശ്രീജിത്ത് വിജയ്

സിനിമാ തിരക്കുകളാണ് താരം പിന്‍മാറാന്‍ കാരണം

സത്യസായി ബാബയുടെ ജീവിത കഥ പറയുന്ന ബഹുഭാഷാ ചിത്രത്തില്‍ നിന്നും നടന്‍ ദിലീപ് പിന്‍മാറിയതായി റിപ്പോര്‍ട്ട്. സിനിമാ തിരക്കുകളാണ് താരം പിന്‍മാറാന്‍ കാരണം. പകരം മറ്റൊരു മലയാളി താരം ശ്രീജീത്ത് വിജയ് ബാബയെ അവതരിപ്പിക്കും.

കോടി രാമകൃഷ്ണ സംവിധാനം ചെയ്യുന്ന ചിത്രം ഒരു വമ്പന്‍ പ്രോജക്ടാണ്. വര്‍ഷങ്ങളായി ഷൂട്ടിങ് നീണ്ടു പോയതുകൊണ്ടും ഡേറ്റിന്റെ പ്രശ്നങ്ങള്‍ കൊണ്ടുമാണ് ദിലീപ് ചിത്രത്തില്‍നിന്ന് പിന്മാറിയതെന്നാണ് സൂചന. എന്നാല്‍, ദിലീപിന്റെ താരപരിവേഷം സായി ബാബയ്ക്ക് തിരിച്ചടിയാകുമോ എന്ന ആശങ്ക കൊണ്ടാണ് ശ്രീജിത്ത് വിജയിനെ തെരഞ്ഞെടുത്തതെന്ന് സംവിധായകന്‍ കൊടി രാമകൃഷ്ണ പറഞ്ഞു. എറണാകുളെ സ്വദേശിയായ ശ്രീജിത്ത് ഫാസിലിന്റെ ലിവിംഗ് ടുഗെദര്‍ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തുന്നത്. രതിനിര്‍വേദമാണ് ശ്രീജിത്തിനെ ശ്രദ്ധേയനാക്കിയ ചിത്രം.

മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലാണ് ചിത്രം ഒരുക്കുന്നത്. ബാബാ സത്യസായി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ബാബയുടെ 25 വയസ്സു മുതൽ 85 വയസ്സു വരെയുള്ള ജീവിതം അവതരിപ്പിക്കുന്നത്. തെലുഗു ഭാഷയിൽ നിർമ്മിക്കുന്ന ഈ ചിത്രം മലയാളം ഉൾപ്പെടെ മറ്റു ഇന്ത്യൻ ഭാഷകളിലേക്കു മൊഴിമാറ്റം ചെയ്യുന്നു. ഇളയരാജ ചിത്രത്തിനു സംഗീതം നൽകുന്നു. കെ.കെ. ശെന്തിൽകുമാറാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. ബാബയുടെ പിതാവായി ശരത്ബാബുവും മാതാവായി ജയപ്രദയും അഭിനയിക്കുന്നു. അനുഷ്ക ഷെട്ടിയാണ് നായിക.

TAGS :

Next Story