Quantcast

ബോക്സോഫീസ് സർവകാല റെക്കോർഡുകൾ തൂത്തുവാരി; 150 കോടി തിളക്കത്തിൽ ‘2018′

സിനിമ റിലീസ് ചെയ്ത് ഇതിനോടകം 150 കോടിയാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്.

MediaOne Logo

Web Desk

  • Published:

    27 May 2023 1:12 PM GMT

ബോക്സോഫീസ് സർവകാല റെക്കോർഡുകൾ തൂത്തുവാരി; 150 കോടി തിളക്കത്തിൽ ‘2018′
X

മലയാളികൾ ഇതുവരെ കണ്ടതിൽ വച്ച് ഏറ്റവും ഭയാനകമായ സംഭവത്തിന് സാക്ഷ്യം വഹിച്ച വർഷമായിരുന്നു 2018- കേരളത്തിലെ ആദ്യ പ്രളയം. പ്രളയം സൃഷ്ടിച്ച ദുരന്തത്തിനിടയിൽ, യഥാർത്ഥ സൂപ്പർഹീറോകൾ ആരാണെന്ന് നമ്മൾ കണ്ടു. ഇപ്പോൾ സംവിധായകൻ ജൂഡ് ആന്‍റണി ജോസഫ് ആ സൂപ്പർ ഹീറോകളെ ‘2018’ എന്ന ചിത്രത്തിലൂടെ സ്ക്രീനിലേക്ക് എത്തിച്ചിരിക്കുകയാണ്. റിലീസ് ചെയ്ത് ദിവസങ്ങൾ പിന്നിടുമ്പോൾ ചിത്രം വിജയഗാഥ തുടരുകയാണ്.

സിനിമ റിലീസ് ചെയ്ത് ഇതിനോടകം 150 കോടിയാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. ബോക്സോഫീസ് കളക്ഷനിൽ മുൻപന്തിയിൽ നിന്നിരുന്ന ചിത്രങ്ങളെ പിൻതള്ളികൊണ്ടാണ് ജൂഡ് ആന്തണി ജോസഫിന്റെ ‘2018 Everyone Is A Hero’ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരിക്കുന്നത്. മലയാള സിനിമ ഇന്‍റസ്ട്രിയിൽ ഏറ്റവും വലിയ ഹിറ്റായി മാറിയിരിക്കുകയാണ് ചിത്രമിപ്പോൾ.


ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, വിനീത് ശ്രീനിവാസൻ, ഇന്ദ്രൻസ്, ലാൽ, നരേൻ, അപർണ്ണ ബാലമുരളി, തൻവി റാം, സുധീഷ്, സിദ്ദിഖ്, രഞ്ജി പണിക്കർ, ജാഫർ ഇടുക്കി, അജു വർഗ്ഗീസ്, ജിബിൻ ഗോപിനാഥ്, ഡോക്ടർ റോണി, ശിവദ, വിനിതാ കോശി തുടങ്ങി മലയാളത്തിലെ മുൻനിരതാരങ്ങളെ അണിനിരത്തി ഒരുക്കിയ ‘2018 Everyone Is A Hero’ മെയ് 5 നാണ് തിയറ്റർ റിലീസ് ചെയ്തത്.

‘കാവ്യാ ഫിലിംസ്’, ‘പി കെ പ്രൈം പ്രൊഡക്ഷൻസ് ‘എന്നിവയുടെ ബാനറിൽ വേണു കുന്നപ്പള്ളി, സി കെ പത്മകുമാർ, ആന്റോ ജോസഫ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. അഖിൽ പി ധർമജന്‍റേതാണ് സഹതിരക്കഥ. അഖിൽ ജോർജ്ജാണ് ഛായാ​ഗ്രാഹകൻ. ചമൻ ചാക്കോ ചിത്രസംയോജനം നിർവ്വഹിക്കുന്ന ചിത്രത്തിന്‍റെ സംഗീതം നോബിൻ പോളും സൗണ്ട് ഡിസൈൻ വിഷ്ണു ഗോവിന്ദുമാണ് കൈകാര്യം ചെയ്തിരിക്കുന്നത്. കേരളീയർക്ക് ഒരിക്കലും മറക്കാനാവാത്ത ‘2018’ എന്ന വർഷവും ആ വർഷത്തിൽ നമ്മളെ തേടിയെത്തിയ പ്രളയമെന്ന മഹാമാരിയും പ്രേക്ഷകർക്ക് മുന്നിൽ ഒരു നേർക്കാഴ്ചയെന്നോണം അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ മലയാളികളുടെ മനോധൈര്യത്തിന്‍റയും ആത്മവിശ്വാസത്തിന്‍റയും ഒത്തൊരുമയുടെയും കഥയാണ് ദൃശ്യാവിഷ്കരിച്ചിരിക്കുന്നത്.

പ്രൊഡക്ഷൻ ഡിസൈനർ : മോഹൻദാസ്, ലൈൻ പ്രൊഡ്യൂസർ : ഗോപകുമാർ ജികെ, പ്രൊഡക്ഷൻ കൺട്രോളർ : ശ്രീകുമാർ ചെന്നിത്തല, ചീഫ് അസോസിയേറ്റ് ഡയക്ടർ : സൈലക്സ് അബ്രഹാം, വസ്ത്രാലങ്കാരം : സമീറ സനീഷ്, പി ആർ ഒ & ഡിജിറ്റൽ മാർക്കറ്റിങ്ങ് : വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ, സ്റ്റിൽസ് : സിനറ്റ് & ഫസലുൾ ഹഖ്, വി എഫ് എക്സ് : മിന്റ്സ്റ്റീൻ സ്റ്റ്യുഡിയോസ്, ഡിസൈൻസ് : യെല്ലോടൂത്.

TAGS :

Next Story