Quantcast

യുവരാജ് സിങിന് ഇന്ന് മാംഗല്യം

MediaOne Logo

admin

  • Published:

    9 Jan 2018 9:34 AM GMT

യുവരാജ് സിങിന് ഇന്ന് മാംഗല്യം
X

യുവരാജ് സിങിന് ഇന്ന് മാംഗല്യം

വിരാട് കൊഹ്‍ലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടെസ്റ്റ് ടീം അംഗങ്ങള്‍ യുവരാജിന്‍റെ വീട്ടില്‍ നടന്ന ചടങ്ങുകളില്‍ പങ്കെടുത്തു. 

ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിങും മോഡലും നടിയുമായ ഹേസല്‍ കീച്ചും തമ്മിലുള്ള വിവാഹം ഇന്ന് നടക്കും. വിവാഹത്തിന് മുന്നോടിയായുള്ള മെഹന്തി, സംഗീത് പരിപാടികള്‍ ഇന്നലെ നടന്നു. ചടങ്ങുകളുടെ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ ഇതിനോടം തന്നെ വ്യാപകമായി കഴിഞ്ഞു. മെഹന്ദിയുടെ ഫോട്ടോ യുവരാജ് തന്റെ ഇന്‍സ്റ്റാഗ്രാം അക്കൌണ്ടിലൂടെ ആരാധകരുമായി പങ്കുവച്ചു. മൊഹാലിയില്‍ ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിലെ ആധികാരിക ജയത്തിനു ശേഷം വിരാട് കൊഹ്‍ലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടെസ്റ്റ് ടീം അംഗങ്ങള്‍ യുവരാജിന്‍റെ വീട്ടില്‍ നടന്ന ചടങ്ങുകളില്‍ പങ്കെടുത്തു.

TAGS :

Next Story