Quantcast

നടനും മിമിക്രി താരവുമായ സാഗര്‍ ഷിയാസ് അന്തരിച്ചു

MediaOne Logo

Jaisy

  • Published:

    6 March 2018 5:08 PM GMT

നടനും മിമിക്രി താരവുമായ സാഗര്‍ ഷിയാസ് അന്തരിച്ചു
X

നടനും മിമിക്രി താരവുമായ സാഗര്‍ ഷിയാസ് അന്തരിച്ചു

കരള്‍ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ചോറ്റാനിക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു

നടനും മിമിക്രി കലാകാരനുമായ സാഗര്‍ ഷിയാസ് (50) അന്തരിച്ചു. വ്യാഴാഴ്ച വൈകിട്ടായിരുന്നു അന്ത്യം. കരള്‍ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ചോറ്റാനിക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മൂവാറ്റുപുഴ അടൂപറമ്പ് കമ്പനി പടി തെങ്ങുംമൂട്ടില്‍ പരേതരായ സുലൈമാന്റെയും സൈനബയുടെയും മകനാണ്. ഭാര്യ: ഷൈനി, മക്കള്‍: ആലിയ, അമാന, അന്‍ഹ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 11.30ന് മൂവാറ്റുപുഴ ജുമാമസ്ജിദില്‍ നടക്കും.

മിമിക്രിയിലൂടെ സിനിമയിലെത്തിയ സാഗര്‍ ഷിയാസ് 75 ഓളം സിനിമകളില്‍ വേഷമിട്ടുണ്ട്. മാനത്തെ കൊട്ടാരം എന്ന സിനിമയിലൂടെയാണ് ചലച്ചിത്ര രംഗത്തേക്ക് കടന്നുവന്നത്. അമര്‍ അക്ബര്‍ ആന്റണി,കോഹിനൂര്‍ ബാംഗ്ളൂര്‍ ഡേയ്സ്, മായാവി, ഒന്നാമന്‍, ദുബായ്, ജൂനിയര്‍ മാന്‍ട്രേക്ക്, ഉദയം, ദ കിങ് മേക്കര്‍ ലീഡര്‍, ദുബായ്, കണ്ണാടിക്കടവത്ത്, പഞ്ചപാണ്ഡവര്‍, അഞ്ചരക്കല്ലാണം, കല്യാണഉണ്ണികള്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. തമിഴ് സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിന്റെ അപരനായി നിരവധി വേദികളില്‍ രംഗത്തെത്തിയിട്ടുണ്ട്.

ദിലീപ്, നാദിര്‍ഷ, അബി തുടങ്ങിയവര്‍ക്കൊപ്പമാണ് മിമിക്രി കലാരംഗത്തേക്ക് എത്തിയത്. നാദിര്‍ഷയോടൊപ്പം 'ദേ മാവേലി കൊമ്പത്ത്' എന്ന ആക്ഷേപഹാസ്യ ഓണക്കാസറ്റില്‍ പരിപാടി അവതരിപ്പിച്ച് ശ്രദ്ധ നേടിയിരുന്നു. സിനിമാല പ്രോഗ്രാമിലും ശ്രദ്ധേയമായ വേഷം ചെയ്തു.

ഖബറടക്കം വെള്ളിയാഴ്ച രാവിലെ 11.30ന് മൂവാറ്റുപുഴ ജുമാ മസ്ജിദില്‍......

Read more at: http://www.mathrubhumi.com/print-edition/kerala/moovattupuzha-malayalam-news-1.1274993

ഖബറടക്കം വെള്ളിയാഴ്ച രാവിലെ 11.30ന് മൂവാറ്റുപുഴ ജുമാ മസ്ജിദില്‍......

Read more at: http://www.mathrubhumi.com/print-edition/kerala/moovattupuzha-malayalam-news-1.1274993മിമിക്രിയിലൂടെ സിനിമയിലെത്തിയ സാഗര്‍ ഷിയാസ് 75 ഓളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. മാനത്തെ കൊട്ടാരം എന്ന സിനിമയിലൂടെയാണ് ചലച്ചിത്ര രംഗത്തേക്ക് കടന്നുവന്നത്. അമര്‍ അക്ബര്‍ ആന്റണി, ബാംഗ്ളൂര്‍ ഡേയ്സ്, മായാവി, ഒന്നാമന്‍, ദുബായ്, ജൂനിയര്‍ മാന്‍ട്രേക്ക്, ഉദയം, ദ കിങ് മേക്കര്‍ ലീഡര്‍, ദുബായ്, കണ്ണാടിക്കടവത്ത്, പഞ്ചപാണ്ഡവര്‍, അഞ്ചരക്കല്ലാണം, കല്യാണ ഉണ്ണികള്‍ ,കോഹിനൂര്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. തമിഴ് സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിന്റെ അപരനായി നിരവധി വേദികളില്‍ രംഗത്തെത്തിയിട്ടുണ്ട്ദിലീപ്, നാദിര്‍ഷ, അബി തുടങ്ങിയവര്‍ക്കൊപ്പമാണ് മിമിക്രി കലാരംഗത്തേക്ക് എത്തിയത്. നാദിര്‍ഷയോടൊപ്പം 'ദേ മാവേലി കൊമ്പത്ത്' എന്ന ആക്ഷേപഹാസ്യ ഓണക്കാസറ്റില്‍ പരിപാടി അവതരിപ്പിച്ച് ശ്രദ്ധ നേടിയിരുന്നു, സിനിമാല പ്രോഗ്രാമിലും ശ്രദ്ധേയമായ വേഷം ചെയ്തു.

TAGS :

Next Story