Quantcast

ഒഎന്‍വിയില്ലാത്ത ഇന്ദീവരത്തിന് അവാര്‍ഡിന്റെ സന്തോഷമില്ല

MediaOne Logo

Sithara

  • Published:

    8 April 2018 2:02 PM GMT

മലയാളത്തിന്റെ പ്രിയ ഗാനരചയിതാവ് ഒഎന്‍വി കുറുപ്പിന് നിരവധി അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഇത്തവണത്തെ അവാര്‍ഡ് സന്തോഷത്തോടൊപ്പം വേദനയുമാണ് കുടുംബത്തിന് സമ്മാനിച്ചത്

സംസ്ഥാന അവാര്‍ഡ് എത്തിയിട്ടും ഒഎന്‍വിയുടെ ഇന്ദീവരം വസതിയില്‍ സന്തോഷമൊന്നും കണ്ടില്ല. ഒഎന്‍വിയില്ലാത്ത ഇന്ദീവരത്തില്‍ എത്തിയ അവാര്‍ഡിനെ കുറിച്ച് കുടുംബാംഗങ്ങള്‍ക്ക് ഒന്നും മിണ്ടാന്‍ പോലും കഴിയുന്നില്ല. കാംബോജിയുടെ സംവിധായകന്‍ വിനോദ് മങ്കരയും ഇന്ദീവരത്തില്‍ എത്തിയിരുന്നു.

മലയാളത്തിന്റെ പ്രിയ ഗാനരചയിതാവ് ഒഎന്‍വി കുറുപ്പിന് നിരവധി അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഇത്തവണത്തെ അവാര്‍ഡ് സന്തോഷത്തോടൊപ്പം വേദനയുമാണ് കുടുംബത്തിന് സമ്മാനിച്ചത്. ഒഎന്‍വി ഇല്ലാത്ത ഒരു വര്‍ഷം കഴിഞ്ഞു. പക്ഷേ അവാര്‍ഡ് ഈ വര്‍ഷവും ഇന്ദീവരത്തിന്റെ പടികടന്നെത്തി. സ്വീകരിക്കാന്‍ ഒഎന്‍വി ഇല്ല. വേദനയോടെ വാക്കുകള്‍ ഇല്ലാതെ വിതുമ്പലിന്റെ വക്കിലെത്തി ഒഎന്‍വിയുടെ പ്രിയപത്നി സരോജിനി.

മകന്‍ രാജീവും ചെറുമകള്‍ അപര്‍ണയും അവാര്‍ഡ് കിട്ടിയതില്‍ സന്തോഷമുണ്ടെന്ന് മാത്രം പറഞ്ഞു. ഒഎന്‍വിയുടെ മരണാനന്തര ബഹുമതിയായിട്ടാണ് അവാര്‍ഡിനെ കാണുന്നതെന്ന് കാംബോജിയുടെ സംവിധായകന്‍ വിനോദ് മങ്കര പറഞ്ഞു.

TAGS :

Next Story