Quantcast

പൂമരം റിലീസ് ഏത് മാര്‍ച്ചിലെന്ന് ഇനി ചോദിക്കേണ്ട, തിയ്യതി കാളിദാസ് പ്രഖ്യാപിച്ചു

MediaOne Logo

Sithara

  • Published:

    16 April 2018 1:39 PM GMT

പൂമരം റിലീസ് ഏത് മാര്‍ച്ചിലെന്ന് ഇനി ചോദിക്കേണ്ട, തിയ്യതി കാളിദാസ് പ്രഖ്യാപിച്ചു
X

പൂമരം റിലീസ് ഏത് മാര്‍ച്ചിലെന്ന് ഇനി ചോദിക്കേണ്ട, തിയ്യതി കാളിദാസ് പ്രഖ്യാപിച്ചു

കാളിദാസ് ജയറാമിനെ നായകനാക്കി എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത പൂമരത്തിന്‍റെ റിലീസ് തിയ്യതി പ്രഖ്യാപിച്ചു

കാളിദാസ് ജയറാമിനെ നായകനാക്കി എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത പൂമരത്തിന്‍റെ റിലീസ് തിയ്യതി പ്രഖ്യാപിച്ചു. മാര്‍ച്ച് 9നാണ് റിലീസ്. കാളിദാസ് ഫേസ് ബുക്ക് പേജിലാണ് റിലീസ് തിയ്യതി പ്രഖ്യാപിച്ചത്.

"നമസ്കാരം, ദൈവം അനുഗ്രഹിച്ചാ മറ്റ് തടസ്സം ഒന്നുമില്ലെങ്കിൽ 2018 മാർച്ച് 9ന് പൂമരം റിലീസ് ചെയ്യും. 2018ന്ന് വെച്ചില്ലെങ്കിൽ എല്ലാ വർഷവും മാർച്ച് 9 ഉണ്ടല്ലോന്ന് പറയൂന്നറിയാം അതോണ്ടാ" എന്നാണ് കാളിദാസന്‍റെ എഫ്ബി പോസ്റ്റ്.

സിനിമയുടെ റിലീസ് വൈകിയതിനെ കുറിച്ച് സോഷ്യല്‍ മീഡിയയിലിറങ്ങിയ ട്രോളുകളില്‍ ചിലത് കാളിദാസ് സ്വന്തം പേജില്‍ ഷെയര്‍ ചെയ്തിരുന്നു. ഒടുവില്‍ മാര്‍ച്ചില്‍ റിലീസെന്ന വാര്‍ത്ത എത്തിയപ്പോള്‍ ഏത് മാര്‍ച്ചില്‍ എന്നായി ട്രോളന്മാരുടെ ചോദ്യം. അങ്ങനെയൊരു ചോദ്യം ഇനി ഉണ്ടാവാതിരിക്കാന്‍ 2018 എന്ന് തന്നെ പോസ്റ്റില്‍ കാളിദാസ് പ്രത്യേകം എടുത്തുപറഞ്ഞിരിക്കുകയാണ്.

TAGS :

Next Story