Quantcast

ഒരു മുത്തശ്ശി ഗദയുടെ രസകരമായ ടൈറ്റില്‍ വീഡിയോ കാണാം

MediaOne Logo

Jaisy

  • Published:

    22 April 2018 6:30 AM GMT

ഒരു മുത്തശ്ശി ഗദയുടെ രസകരമായ ടൈറ്റില്‍ വീഡിയോ കാണാം
X

ഒരു മുത്തശ്ശി ഗദയുടെ രസകരമായ ടൈറ്റില്‍ വീഡിയോ കാണാം

മ്യൂസിക് 247 ആണ് വീഡിയോ പുറത്തിറക്കിയിരിക്കുന്നത്

ഓം ശാന്തി ഓശാനക്ക് ശേഷം ജൂഡ് ആന്റണി ഒരുക്കിയ ഒരു മുത്തശ്ശി ഗദയുടെ ടൈറ്റില്‍ വീഡിയോ പുറത്തിറങ്ങി. മ്യൂസിക് 247 ആണ് വീഡിയോ പുറത്തിറക്കിയിരിക്കുന്നത്. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരെക്കുറിച്ച് കഥാപാത്രങ്ങള്‍ തന്നെ പറയുന്ന രീതിയിലാണ് വീഡിയോ ഒരുക്കിയിരിക്കുന്നത്. സുരാജ് വെഞ്ഞാറമ്മൂട്, ലെന, അപര്‍ണ്ണ ബാലമുരളി എന്നിവരെ വീഡിയോയില്‍ കാണാം.

മുന്‍കോപക്കാരിയായ ഒരു മുത്തശ്ശിയുടെ കഥ പറയുന്ന ചിത്രത്തില്‍ പുതുമുഖമായ രജിനി ചാണ്ടിയാണ് ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഭാഗ്യലക്ഷ്മി, രണ്‍ജി പണിക്കര്‍, വിജയരാഘവന്‍, രാജീവ് പിള്ള, വിനീത് ശ്രീനിവാസന്‍, ലാല്‍ ജോസ് തുടങ്ങിയവരും ചിത്രത്തിലുണ്ട്. ചിത്രത്തെ ഇരുപതാമത് പരഗ്വായ് രാജ്യാന്തര ചലച്ചിത്രോല്‍സവത്തിലേക്ക് തെരഞ്ഞെടുത്തിട്ടുണ്ട്.

TAGS :

Next Story