Quantcast

കബാലിക്ക് കേരളത്തിലും ഉജ്വല വരവേല്‍പ്പ്

MediaOne Logo

Sithara

  • Published:

    24 April 2018 11:04 AM IST

കബാലിക്ക് കേരളത്തിലും ഉജ്വല വരവേല്‍പ്പ്
X

കബാലിക്ക് കേരളത്തിലും ഉജ്വല വരവേല്‍പ്പ്

കേരളത്തിലെ 306 തിയറ്ററുകളിലും നിറഞ്ഞ സദസുകളിലായിരുന്നു പ്രദര്‍ശനം

രജനീകാന്തിന്‍ന്റെ പുതിയ ചിത്രം കബാലിക്ക് കേരളത്തിലും വലിയ സ്വീകരണമാണ് ലഭിച്ചത്. കേരളത്തിലെ 306 തിയറ്ററുകളിലും നിറഞ്ഞ സദസുകളിലായിരുന്നു പ്രദര്‍ശനം. ചിത്രത്തെക്കുറിച്ച് സമ്മിശ്ര പ്രതികരണങ്ങളാണ് ആദ്യദിനത്തില്‍ ലഭിക്കുന്നത്

പലയിടത്തും ഇന്നലെ രാത്രി ഉറങ്ങാതെയാണ് തിയറ്ററുകള്‍ക്കു മുന്‍പില്‍ പ്രേക്ഷകര്‍ കബാലിക്കായി കാത്തുനിന്നത്. പുലര്‍ച്ചെ അഞ്ച് മണിക്കു ഇടിവെട്ടു ഡയലോഗുകളുമായി കബാലി സ്ക്രീനില്‍ വന്നു. കേരളത്തിലും അവധിയെടുത്ത് പലരും ചിത്രം കാണാന്‍ തിയറ്ററുകളിലെത്തുന്നുണ്ട്.

അമിത പ്രതീക്ഷയുമായെത്തിയ കബാലിക്ക് വരും ദിവസങ്ങളിലെ പ്രതികരണങ്ങള്‍ എങ്ങനെയായിരിക്കുമെന്ന് കാത്തിരിക്കുകയാണ് സിനിമാ ലോകം.

TAGS :

Next Story