Quantcast

ആദിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി

MediaOne Logo

Jaisy

  • Published:

    4 May 2018 2:49 AM IST

ആദിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി
X

ആദിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി

ചിത്രത്തിന്റെ അവസാനഘട്ട ചിത്രീകരണം ഹൈദരാബാദിൽ പുരോഗമിക്കുകയാണ്

പ്രണവ് മോഹൻലാലിനെ നായകനായി അരങ്ങേറ്റം കുറിക്കുന്ന 'ആദി'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി. സംവിധായകന്‍ ജീത്തു ജോസഫാണ് ഫേസ്ബുക്കിലൂടെ പോസ്റ്റര്‍ പുറത്തിറക്കിയത്. ചിത്രത്തിന്റെ അവസാനഘട്ട ചിത്രീകരണം ഹൈദരാബാദിൽ പുരോഗമിക്കുകയാണ്.

പ്രണവാണ് ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഷറഫുദ്ദീന്‍, സിജു വില്‍സണ്‍, അദിതി രവി, അനുശ്രീ, ലെന, ടോണി ലൂക്ക് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ജീത്തു തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ. ആശിര്‍വ്വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മാണം.

TAGS :

Next Story