Quantcast

ലിബര്‍ട്ടി ബഷീറിന്റെ തിയേറ്ററില്‍ 80 രൂപയുടെ ടിക്കറ്റിന് ഈടാക്കുന്നത് 100 രൂപ

MediaOne Logo

Subin

  • Published:

    4 May 2018 11:39 AM IST

ലിബര്‍ട്ടി ബഷീറിന്റെ തിയേറ്ററില്‍ 80 രൂപയുടെ ടിക്കറ്റിന് ഈടാക്കുന്നത് 100 രൂപ
X

ലിബര്‍ട്ടി ബഷീറിന്റെ തിയേറ്ററില്‍ 80 രൂപയുടെ ടിക്കറ്റിന് ഈടാക്കുന്നത് 100 രൂപ

ലിബര്‍ട്ടി ബഷീറിന്റെ ഉടമസ്ഥതയിലുള്ള തലശ്ശേരിയിലെ ലിബര്‍ട്ടി മൂവി ഹൗസിലാണ് ഈ പകല്‍ക്കൊള്ള നടക്കുന്നത്...

ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീറിന്റെ സിനിമാ തിയേറ്ററില്‍ 80 രൂപയുടെ ടിക്കറ്റിന് കാഴ്ച്ചക്കാരില്‍ നിന്നും വാങ്ങുന്നത് 100 രൂപയെന്ന് ആരോപണം. ലിബര്‍ട്ടി ബഷീറിന്റെ ഉടമസ്ഥതയിലുള്ള തലശ്ശേരിയിലെ ലിബര്‍ട്ടി മൂവി ഹൗസിലാണ് ഈ പകല്‍ക്കൊള്ള നടക്കുന്നത്.

ലിബര്‍ട്ടി മൂവി ഹൗസില്‍ 80 രൂപയുടെ ടിക്കറ്റ് മാത്രമാണ് ഉള്ളത്. 80 രൂപയുടെ ടിക്കറ്റില്‍ പ്രവേശനഫീസ് 65 രൂപയും നികുതി 13 രൂപയും സര്‍ചാര്‍ജ്ജായി 2 രൂപയുമാണ് ഒരു പ്രേക്ഷകന്‍ നല്‍കുന്നത്. എന്നാല്‍ ലിബര്‍ട്ടി മൂവി ഹൗസില്‍ സിനിമ കാണണമെങ്കില്‍ 20 രൂപ 'എക്‌സ്ട്രാ' നല്‍കണം. ടിക്കറ്റില്‍ 80 രൂപ എന്ന് അച്ചടിച്ചിട്ടുണ്ടെങ്കിലും 100 രൂപ എന്ന പ്രത്യേകം സീല്‍ ചെയ്താണ് നല്‍കുന്നത്. പലപ്പോഴും ഈ സീല്‍ അടിക്കാറില്ലെങ്കിലും കൃത്യമായി 100 രൂപ വാങ്ങുന്നുണ്ടൈന്നും ആരോപണമുണ്ട്.

നേരത്തെ ഇതേ തിയേറ്ററില്‍ ടിക്കറ്റിന് 60 രൂപയായിരുന്നപ്പോള്‍ 20 രൂപ അധികം വാങ്ങിയിരുന്നെന്നും 80 രൂപയായപ്പോള്‍ അത് 100 ആക്കി മാറ്റിയെന്നും ഇത് സംബന്ധിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റിലുണ്ട്. ഈ തട്ടിപ്പിനെതിരെ നേരത്തെയും പ്രതികരിച്ചെങ്കിലും നടപടിയുണ്ടായില്ലെന്നും ഫേസ്ബുക്ക് പോസ്റ്റ് പറയുന്നു.

ഇന്ന് ഈ ടിക്കെട്ടിന്റെ ഫോട്ടോ വച്ച് 7th day എന്ന മലയാള സിനിമയുടെ പ്രൊഡ്യൂസർ ഒരു പോസ്റ്റിട്ടത് കണ്ടു , തീയേറ്ററുകാർ tax ...

Posted by Cinema Changayi - സിനിമ ചങ്ങായി on Tuesday, January 3, 2017

Next Story