Quantcast

സ്‍കൂള്‍ ബസ് ട്രെയിലര്‍ എത്തി

MediaOne Logo

admin

  • Published:

    8 May 2018 3:13 PM GMT

സ്‍കൂള്‍ ബസ് ട്രെയിലര്‍ എത്തി
X

സ്‍കൂള്‍ ബസ് ട്രെയിലര്‍ എത്തി

കുഞ്ചാക്കോ ബോബന്‍ ആദ്യമായി പൊലീസ് വേഷത്തിലെത്തുന്ന റോഷന്‍ ആന്‍ഡ്രൂസ് ചിത്രം സ്‌കൂള്‍ ബസിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു.

കുഞ്ചാക്കോ ബോബന്‍ ആദ്യമായി പൊലീസ് വേഷത്തിലെത്തുന്ന റോഷന്‍ ആന്‍ഡ്രൂസ് ചിത്രം സ്‌കൂള്‍ ബസിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. ചിത്രം മെയില്‍ പ്രദര്‍ശനത്തിനെത്തും. കുട്ടികളുടെയും സ്‌കൂളിന്റെയും പശ്ചാത്തലത്തിലാണ് കഥ പറയുന്നതെങ്കിലും സസ്‌പെന്‍സും തമാശയും ഒക്കെ ചേര്‍ത്താണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്. ഗൗരവമേറിയ ചില സാമൂഹ്യപ്രശ്‌നങ്ങള്‍ കൂടി സ്‌കൂള്‍ ബസ് ചര്‍ച്ച ചെയ്യുന്നുണ്ട്. ഇത് കുട്ടികളുടെ മാത്രം ചിത്രമല്ല. കുടുംബവിഷയങ്ങള്‍ കൂടി സിനിമ ചര്‍ച്ച ചെയ്യുന്നുണ്ട്. സബ് ഇന്‍സ്‌പെക്ടര്‍ കെആര്‍ ഗോപകുമാര്‍ എന്ന കഥാപാത്രമാണ് കുഞ്ചാക്കോ ബോബന്‍ അവതരിപ്പിക്കുന്നത്. അപര്‍ണാ ഗോപിനാഥും ജയസൂര്യയും ശക്തമായ കഥാപാത്രങ്ങളെയാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ബോബി - സഞ്ജയ് ടീമാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. എവിഎം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എവി അനൂപാണ് ചിത്രം നിര്‍മ്മിച്ചത്.

TAGS :

Next Story