Quantcast

പുരസ്കാരം സ്നേഹത്തോടെ സ്വീകരിക്കുന്നു: മോഹന്‍ലാല്‍

MediaOne Logo

Sithara

  • Published:

    9 May 2018 10:10 AM GMT

പുരസ്കാരം സ്നേഹത്തോടെ സ്വീകരിക്കുന്നു: മോഹന്‍ലാല്‍
X

പുരസ്കാരം സ്നേഹത്തോടെ സ്വീകരിക്കുന്നു: മോഹന്‍ലാല്‍

അഭിനയത്തിന് പ്രത്യേക ജൂറി പരാമര്‍ശം നേടിയതില്‍ വലിയ സന്തോഷമുണ്ടെന്ന് മോഹന്‍ലാല്‍.

പ്രത്യേക ജൂറി പരാമര്‍ശം ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് നടന്‍ മോഹന്‍ലാല്‍. മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, പുലിമുരുകന്‍, ജനതാ ഗാരേജ് എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് പ്രത്യേക പുരസ്കാരം. ഇതരഭാഷാചിത്രത്തിലൂടെ അവാര്‍ഡ് ലഭിച്ചതില്‍ കൂടുതല്‍ സന്തോഷമെന്നും മോഹന്‍ലാല്‍ കൊച്ചിയില്‍ പ്രതികരിച്ചു.

വില്ലന്‍ എന്ന സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനിലായിരുന്നു അവാര്‍ഡ് മധുരം അറിഞ്ഞത്. സന്തോഷം കേക്ക് മുറിച്ചാണ് താരം ആഘോഷിച്ചത്. അവാര്‍ഡ് കിട്ടിയതില്‍ സന്തോഷമുണ്ടെന്ന് താരം പ്രതികരിച്ചു. മഞ്ജുവാര്യരും സംവിധായകന്‍ ബി ഉണ്ണികൃഷ്ണനും ഉള്‍പ്പെടെ സെറ്റിലുണ്ടായിരുന്നു മുഴുവന്‍ ആളുകളും ലാലേട്ടന് അഭിനന്ദനം അറിയിച്ചു.

പീറ്റര്‍ ഹെയ്ന് ആക്ഷന്‍ കോറിയോഗ്രാഫിക്കുള്ള പുരസ്കാരം ലഭിച്ചതിലും സന്തോഷമെന്ന് മോഹന്‍ലാല്‍ പറഞ്ഞു.

TAGS :

Next Story