ബീബറിന്റെ പാട്ടുകേള്‍ക്കാനെത്തിയത് ബോളിവുഡിലെ വന്‍ താരനിര

MediaOne Logo

Subin

  • Updated:

    2018-05-09 18:28:13.0

Published:

9 May 2018 6:28 PM GMT

ബീബറിന്റെ പാട്ടുകേള്‍ക്കാനെത്തിയത് ബോളിവുഡിലെ വന്‍ താരനിര
X

ബീബറിന്റെ പാട്ടുകേള്‍ക്കാനെത്തിയത് ബോളിവുഡിലെ വന്‍ താരനിര

ആലിയഭട്ട്, അര്‍ബാസ് ഖാന്‍, മലൈക അറോറ, ശ്രീദേവി, ബോണി കപൂര്‍, ജാക്വിലിന്‍ ഫെര്‍ണാണ്ടസ്, രവീണ ടണ്ടന്‍, അര്‍ജുന്‍ രാംപാല്‍, സംവിധായകന്‍ അയന്‍ മുഖര്‍ജി തുടങ്ങിയവരെല്ലാം ബീബറിനെ കേള്‍ക്കാനെത്തിയിരുന്നു...

ഇന്ത്യന്‍ ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ജസ്റ്റിന്‍ ബീബര്‍ പാടി. മുംബൈയിലെ ഡിവൈ പാട്ടില്‍ സ്‌റ്റേഡിയത്തിലെ തിങ്ങി നിറഞ്ഞ സദസിന് മുന്നിലായിരുന്നു പോപ് യുവതാരം പാടിത്തകര്‍ത്തത്. ഇതാദ്യമായാണ് ബീബര്‍ ഇന്ത്യയിലൊരു സംഗീത പരിപാടി അവതരിപ്പിക്കുന്നത്.

മാര്‍ക്ക് മൈ വേഡ്‌സ് എന്ന ഗാനത്തോടെയായിരുന്നു തുടക്കം. തുടര്‍ന്ന് പര്‍പ്പസ് ഉള്‍പ്പെടെ തന്റെ ഹിറ്റ് ആല്‍ബങ്ങളിലെ പാട്ടെല്ലാം ജസ്റ്റിന്‍ ബീബര്‍ പാടി. ബീബര്‍ പാടിത്തകര്‍ത്തപ്പോള്‍ ആരാധകരും ആവേശ കൊടുമുടിയില്‍. 50000ത്തിലധികം പേരാണ് ബീബറിനെ നേരില്‍ കാണാനും പാട്ട് കേള്‍ക്കാനുമെത്തിയത്. ബോളിവുഡില്‍ നിന്നും വന്‍താരനിര തന്നെ സ്‌റ്റേഡിയത്തിലുണ്ടായിരുന്നു. ആലിയഭട്ട്, അര്‍ബാസ് ഖാന്‍, മലൈക അറോറ, ശ്രീദേവി, ബോണി കപൂര്‍, ജാക്വിലിന്‍ ഫെര്‍ണാണ്ടസ്, രവീണ ടണ്ടന്‍, അര്‍ജുന്‍ രാംപാല്‍, സംവിധായകന്‍ അയന്‍ മുഖര്‍ജി തുടങ്ങിയവരെല്ലാം സദസിലുണ്ടായിരുന്നു.

പര്‍പ്പ്‌സ് വേള്‍ഡ് ടൂറിന്റെ ഭാഗമായാണ് ബീബര്‍ പരിപാടി അവതരിപ്പിച്ചത്. ഹാരിപോട്ടര്‍ നടി എലാറിക ജോണ്‍സണ്‍ ആയിരുന്നു അവതാരക. കനത്ത സുരക്ഷയിലായിരുന്നു പരിപാടി. രണ്ട് ദിവസം കൂടി ഇന്ത്യയില്‍ തങ്ങിയ ശേഷമാകും കനേഡിയന്‍ പോപ് സൂപ്പര്‍സ്റ്റാര്‍ മടങ്ങുക.

TAGS :

Next Story