Quantcast

രാമലീല 22 ന് പ്രദര്‍ശനത്തിനെത്തും

MediaOne Logo

Alwyn K Jose

  • Published:

    9 May 2018 10:59 PM IST

രാമലീല 22 ന് പ്രദര്‍ശനത്തിനെത്തും
X

രാമലീല 22 ന് പ്രദര്‍ശനത്തിനെത്തും

മറ്റു തടസങ്ങളൊന്നും ഉണ്ടായില്ലെങ്കില്‍ ടോമിച്ചന്‍ മുളകുപാടം നിര്‍മിച്ച ചിത്രം ഈ മാസം 22ന് തീയറ്ററുകളിലെത്തും.

ഒടുവില്‍ ദീലീപ് ചിത്രം രാമലീലയുടെ പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചു. മറ്റു തടസങ്ങളൊന്നും ഉണ്ടായില്ലെങ്കില്‍ ടോമിച്ചന്‍ മുളകുപാടം നിര്‍മിച്ച ചിത്രം ഈ മാസം 22ന് തീയറ്ററുകളിലെത്തും.

ദിലീപ് പുറത്തിറങ്ങുന്നത് അനിശ്ചിതമായി നീളുന്നതിനിടെയാണ് രാമലീലയുടെ റിലീസുമായി ടോമിച്ചന്‍ മുളകുപാടം മുന്നോട്ടുപോകുന്നത്. ഇതിന്റെ ആദ്യ സൂചനയെന്നോണം ദിലീപ് ജയിലിലായതുകൊണ്ടല്ല റിലീസ് മാറ്റിയതെന്ന പ്രസ്താവനയുമായി നിര്‍മാതാവ് രംഗത്തെത്തിയിരുന്നു. പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ത്തിയാക്കിയ ചിത്രം ഈ മാസം 22ന് പുറത്തിറങ്ങുമെന്നാണ് അറിയിച്ചിരിക്കുന്നത്.

നവാഗതനായ അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ചിത്രത്തിലെ നായിക പ്രയാഗ മാര്‍ട്ടിനാണ്. പുലിമുരുകന്റെ വിജയത്തിന് ശേഷം മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടം നിര്‍മിക്കുന്ന ചിത്രമാണ് രാമലീല. രാമനുണ്ണിയെന്ന രാഷ്ട്രീയ പ്രവര്‍ത്തകന്റെ കുടുംബകാര്യങ്ങളും രാഷ്ട്രീയപ്രവര്‍ത്തനവുമാണ് ചിത്രത്തിന്റെ പ്രമേയം. രാധിക ശരത്കുമാര്‍, മുകേഷ്, സിദ്ദിഖ്, വിജയരാഘവന്‍, കലാഭവന്‍ ഷാജോണ്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്.

സച്ചിയുടേതാണ് തിരക്കഥ. റഫീഖ് അഹമ്മദിന്റെ ഗാനങ്ങള്‍ക്ക് ബിജിപാല്‍ സംഗീതം നല്‍കുന്നു. പുലിമുരുകന്റെ ഛായാഗ്രാഹകന്‍ ഷാജികുമാറാണ് കാമറ കൈകാര്യം ചെയ്തത്. കൂടുതല്‍ വിവാദങ്ങള്‍ ഉണ്ടായില്ലെങ്കില്‍ ഈ മാസം 22ന് തന്നെ രാമലീല പുറത്തിറങ്ങും.

Next Story