Quantcast

അമേരിക്കന്‍ അതിര്‍ത്തിയിലെ ദുരിതകാഴ്ചകളുമായി സിഐഎ ടീം

MediaOne Logo

Sithara

  • Published:

    11 May 2018 12:47 AM IST

അമേരിക്കന്‍ അതിര്‍ത്തിയിലെ ദുരിതകാഴ്ചകളുമായി  സിഐഎ ടീം
X

അമേരിക്കന്‍ അതിര്‍ത്തിയിലെ ദുരിതകാഴ്ചകളുമായി സിഐഎ ടീം

മെക്സിക്കോയിൽ നിന്ന് അതിർത്തി കടന്ന് അമേരിക്കയിലേക്ക് വരുന്നവരുടെ ദുരിതമാണ് വീഡിയോ പറയുന്നത്

ദുൽഖർ സൽമാൻ നായകനായ അമൽ നീരദ് ചിത്രം സിഐഎ തിയേറ്ററുകളിൽ കൈയ്യടി നേടി മുന്നേറുകയാണ്. അമേരിക്കയിൽ ചിത്രീകരിച്ച ചിത്രത്തെ കുറിച്ച് വേറെയും ചിലത് പറയാനുണ്ട് അണിയറ പ്രവർത്തകർക്ക്. അവരത് ഡോക്യുമെന്ററിയായി ചിത്രീകരിച്ചു.

മെക്സിക്കോയിൽ നിന്ന് അതിർത്തി കടന്ന് അമേരിക്കയിലേക്ക് വരുന്നവരുടെ ദുരിതമാണ് വീഡിയോ പറയുന്നത്. മെക്സിക്കോയ്ക്കും അമേരിക്കയ്ക്കും ഇടയിൽ മതിൽ നിർമ്മിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. മതില്‍ പകുതി കെട്ടിക്കഴിഞ്ഞു. ആ മതിലും ഡോക്യുമെന്‍ററിയിൽ കാണാം. ശരാശരി 442 കുടുംബങ്ങള്‍ ഓരോ ദിവസവും അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്നതിന്റെ പേരില്‍ പിടിക്കപ്പെടുന്നുണ്ട്.

TAGS :

Next Story