Quantcast

സിനിമയിലെത്താന്‍ നൂറിലധികം ഓഡിഷനുകളില്‍ പങ്കെടുത്തിട്ടുണ്ടെന്ന് ഷാഹിദ് കപൂര്‍

MediaOne Logo

Jaisy

  • Published:

    11 May 2018 2:38 PM GMT

സിനിമയിലെത്താന്‍ നൂറിലധികം ഓഡിഷനുകളില്‍ പങ്കെടുത്തിട്ടുണ്ടെന്ന് ഷാഹിദ് കപൂര്‍
X

സിനിമയിലെത്താന്‍ നൂറിലധികം ഓഡിഷനുകളില്‍ പങ്കെടുത്തിട്ടുണ്ടെന്ന് ഷാഹിദ് കപൂര്‍

ചിലപ്പോള്‍ ഭക്ഷണം കഴിക്കാന്‍ പോലും പണമുണ്ടായിരുന്നില്ല

മുന്‍നിരയിലെത്തിയ എല്ലാ താരങ്ങള്‍ക്കും പറയാനുണ്ടാകും അതിജീവനത്തിന്റെ കഥ. ലുക്കിന്റെയും ശബ്ദത്തിന്റെയും പേരില്‍ സംവിധായകര്‍ തഴഞ്ഞ ചരിത്രവും ഉണ്ടാകും. ബോളിവുഡിലെ യുവതാരം ഷാഹിദ് കപൂറിനുമുണ്ട് അത്തരമൊരു ചരിത്രം. സിനിമയിലെത്താന്‍ താന്‍ അത്രയേറെ കഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് ഹൈദര്‍ താരം പറയുന്നത്.

നൂറിലധികം ഓഡിഷനുകളില്‍ ഞാന്‍ പങ്കെടുത്തിട്ടുണ്ട്. നിര്‍ഭാഗ്യവശാല്‍ അതൊന്നും എനിക്ക് ഗുണമായില്ല, എല്ലാത്തിലും നിന്നും ഒഴിവാക്കുകയാണുണ്ടായത്. ചിലപ്പോള്‍ ഭക്ഷണം കഴിക്കാന്‍ പോലും പണമുണ്ടായിരുന്നില്ല. ഓഡിഷനുകള്‍ക്ക് പോകാന്‍ വളരെയധികം ബുദ്ധിമുട്ടിയിട്ടുണ്ട്. ഇങ്ങിനെയൊരു ജീവിതവും എനിക്കുണ്ടായിരുന്നു, അതിനെക്കുറിച്ച് കൂടുതല്‍ സംസാരിക്കാന്‍ ഞാനിഷ്ടപ്പെടുന്നില്ല, പക്ഷേ അതൊരു യാഥാര്‍ഥ്യമാണ്.

എവിടെ നിന്നോ അവസരങ്ങള്‍ തേടിവരികയായിരുന്നു. ദൈവം എനിക്ക് എന്തെങ്കിലും തരുമെന്ന് ഞാനൊരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. എന്റെ മാതാപിതാക്കള്‍ അഭിനേതാക്കളായിരുന്നു, പക്ഷേ അവര്‍ ഒരിക്കലും താരങ്ങളായിരുന്നില്ല. പിന്തിരിഞ്ഞു നോക്കുമ്പോള്‍ സിനിമാ ജീവിതത്തില്‍ ഞാന്‍ സന്തുഷ്ടനാണ്. നല്ലൊരു കരിയര്‍ ദൈവമെനിക്ക് നല്‍കി. ഈ അവസരം ദുര്‍വിനിയോഗം ചെയ്യാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും ഷാഹിദ് കപൂര്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞു.

TAGS :

Next Story