Quantcast

മലരും ജോര്‍ജ്ജും വിക്രമും സിതാരയുമായപ്പോള്‍ ; വീഡിയോ കാണാം

MediaOne Logo

Jaisy

  • Published:

    11 May 2018 4:14 PM IST

മലരും ജോര്‍ജ്ജും വിക്രമും സിതാരയുമായപ്പോള്‍ ; വീഡിയോ കാണാം
X

മലരും ജോര്‍ജ്ജും വിക്രമും സിതാരയുമായപ്പോള്‍ ; വീഡിയോ കാണാം

ശ്രുതി ഹാസനും നാഗ് ചൈതന്യയുമാണ് ഗാനരംഗത്തില്‍ അഭിനയിച്ചിരിക്കുന്നത്

തെളിമാനം മഴവില്ലിന്‍ നിറമണിയും നേരം....കഴിഞ്ഞ വര്‍ഷം മലയാളം പാടി നടന്ന പാട്ട്, പ്രേമം പോലെ ഹിറ്റായ പാട്ട്. ചിത്രം തെലുങ്കിലേക്ക് റീമേക്ക് ചെയ്തപ്പോഴും പാട്ടിന് ഒരു മാറ്റമുണ്ടായിരുന്നില്ല. എവരെ എന്നു തുടങ്ങുന്ന വിജയ് യേശുദാസ് പാടിയ ഗാനം ഹിറ്റായി. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഗാനത്തിന്റെ വീഡിയോയും യു ട്യൂബില്‍ കാഴ്ചക്കാരെ കൂട്ടുകയാണ്. ശ്രുതി ഹാസനും നാഗ് ചൈതന്യയുമാണ് ഗാനരംഗത്തില്‍ അഭിനയിച്ചിരിക്കുന്നത്.

ചാന്തു മൊണ്ടേതിയാണ് മജ്നു എന്നു പേരിട്ടിരിക്കുന്ന ചിത്രം തെലുങ്കിലൊരുക്കുന്നത്. അനുപമ പരമേശ്വരന്‍, മഡോണ സെബാസ്റ്റ്യന്‍ എന്നിവര്‍ തെലുങ്കിലും അഭിനയിക്കുന്നു. ചിത്രം സെപ്തംബറില്‍ തിയറ്ററുകളിലെത്തും.

TAGS :

Next Story