Quantcast

അല്ല ഈ തെലുങ്കര്‍ക്ക് മലയാളികളോട് വല്ല വിരോധവുമുണ്ടോ...തെലുങ്ക് പ്രേമത്തെ ട്രോളി ട്രോളന്‍മാര്‍

MediaOne Logo

Jaisy

  • Published:

    12 May 2018 3:50 AM IST

അല്ല ഈ തെലുങ്കര്‍ക്ക് മലയാളികളോട് വല്ല വിരോധവുമുണ്ടോ...തെലുങ്ക് പ്രേമത്തെ ട്രോളി ട്രോളന്‍മാര്‍
X

അല്ല ഈ തെലുങ്കര്‍ക്ക് മലയാളികളോട് വല്ല വിരോധവുമുണ്ടോ...തെലുങ്ക് പ്രേമത്തെ ട്രോളി ട്രോളന്‍മാര്‍

#RIPPremam ഹാഷ് ടാഗില്‍ ട്വിറ്റര്‍ വഴിയും തമാശകലര്‍ത്തിയുള്ള പ്രതിഷേധത്തിലാണ് ആരാധകര്‍

ദൃശ്യത്തിന് ശേഷം മറ്റൊരു മലയാള സിനിമയുടെ റീമേക്കിനെയും മലയാളി ഇങ്ങിനെ കാത്തിരുന്നിട്ടില്ല. മലയാളത്തില്‍ ഹിറ്റായ പ്രേമം തെലുങ്കില്‍ ഒരുക്കുന്നുണ്ടെന്ന വാര്‍ത്ത പ്രഖ്യാപിച്ചപ്പോള്‍ ഒരു ഏകദേശ ധാരണ ആരാധകര്‍ക്കുണ്ടായിരുന്നു. ചിത്രത്തിന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ പുറത്തുവന്നപ്പോള്‍ അതിനും ഒരു തീരുമാനമായി. പ്രേമത്തിലൂടെ തരംഗമായ സായി പല്ലവിയെ തെലുങ്കില്‍ അവതരിപ്പിക്കുന്നത് ശ്രുതി ഹാസനാണെന്ന് അറിഞ്ഞപ്പോള്‍ തന്നെ ആരാധകര്‍ നിരാശയിലായി. കഴിഞ്ഞ ദിവസം പുറത്തു വിട്ട മലരിന്റെ തെലുങ്ക് പതിപ്പ് ഗാനം കൂടി കണ്ടതോടെ ചിത്രത്തിനെതിരെ ട്രോളുകളുടെ പെരുമഴയാണ്. നിവിന്‍ പോളിയുടെയും സായി പല്ലവിയുടെയും പ്രകടനത്തിന്റെ ഏഴയലത്ത് പോലും എത്തില്ല ശ്രുതിയുടെയും നാഗ് ചൈതന്യയുടെയും അഭിനയം.

റീമേക്ക് പ്രഖ്യാപിച്ചപ്പോള്‍ത്തന്നെ #RIPPremam എന്നൊരു ഹാഷ് ടാഗ് ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇപ്പോള്‍ വീണ്ടും ആ ഹാഷ് ടാഗ് വീണ്ടും തരംഗം സൃഷ്ടിക്കുകയാണ് . #RIPPremam ഹാഷ് ടാഗില്‍ ട്വിറ്റര്‍ വഴിയും തമാശ കലര്‍ത്തിയുള്ള പ്രതിഷേധത്തിലാണ് ആരാധകര്‍. തന്റെ ചിത്രത്തെ കൊല്ലല്ലേ എന്നു പറയുന്ന അല്‍ഫോന്‍സ് പുത്രനും നാഗ് ചൈതന്യയുടെ അഭിനയം കണ്ട് അന്തം വിടുന്ന നിവിന്‍ പോളിയുമെല്ലാം പൊട്ടിച്ചിരിയുണര്‍ത്തുന്നു. മലയാളത്തില്‍ മാത്രമല്ല പ്രേമത്തെ നെഞ്ചോട് ചേര്‍ത്ത് തമിഴ് ആരാധകരും തെലുങ്ക് പ്രേമത്തെ വെറുതെ വിടുന്നില്ല.

TAGS :

Next Story