Quantcast

ബാഹുബലി നാളെ വീണ്ടും തിയറ്ററിലെത്തും

MediaOne Logo

Sithara

  • Published:

    11 May 2018 4:24 PM GMT

ബാഹുബലി നാളെ വീണ്ടും തിയറ്ററിലെത്തും
X

ബാഹുബലി നാളെ വീണ്ടും തിയറ്ററിലെത്തും

ബാഹുബലി റീലിസിന്റെ ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായാണ് ചിത്രം വീണ്ടും തിറ്ററുകളില്‍ എത്തുന്നത്.

ബാഹുബലി നാളെ വീണ്ടും കേരളത്തില്‍ റിലീസ് ചെയ്യും. ബാഹുബലി റീലിസിന്റെ ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായാണ് ചിത്രം വീണ്ടും തിറ്ററുകളില്‍ എത്തുന്നത്. സിനിമയുടെ വിതരണക്കാരായ ഗ്ലോബല്‍ യുണൈറ്റഡ് മീഡിയയാണ് ചിത്രം കേരളത്തില്‍ വീണ്ടും എത്തിക്കുന്നത്.

നാളെ കേരളത്തിലെ 20 മുതല്‍ 30 വരെ തിയറ്ററുകളില്‍ ചിത്രം വീണ്ടും റിലീസ് ചെയ്യും. ബാഹുബലിയുടെ ചൈനീസ് പതിപ്പ് ജൂലായ് 22ന് റിലീസ് ചെയ്യുന്നുണ്ട്.

അതേസമയം സിനിമയുടെ രണ്ടാം ഭാഗത്തിന്റെ അവസാനഘട്ട ചിത്രീകരണത്തിലാണ് അണിയറപ്രവര്‍ത്തകര്‍. ബാഹുബലി 2 അടുത്ത വര്‍ഷമാകും റിലീസിനെത്തുക.

TAGS :

Next Story