Quantcast

പെരുങ്കള്ളന്‍മാരെ പൊതുജനം തിരിച്ചറിയണമെന്ന് ദിലീപ്

MediaOne Logo

Jaisy

  • Published:

    12 May 2018 2:44 PM GMT

പെരുങ്കള്ളന്‍മാരെ പൊതുജനം തിരിച്ചറിയണമെന്ന് ദിലീപ്
X

പെരുങ്കള്ളന്‍മാരെ പൊതുജനം തിരിച്ചറിയണമെന്ന് ദിലീപ്

പദ്ധതിയുടെ പേരില്‍ പിരിവ് നടത്താന്‍ ആരെയും ഏല്‍പ്പിച്ചിട്ടില്ല

കിടപ്പാടമില്ലാത്തവര്‍ക്ക് വീടുകള്‍ ഒരുക്കുക എന്ന ലക്ഷ്യവുമായി നടന്‍ ദിലീപ് തുടക്കമിട്ട സുരക്ഷിത ഭവനം പദ്ധതിയുമായി ബന്ധപ്പെട്ട് ചിലര്‍ അനധികൃതമായി പണപ്പിരിവ് നടത്തുന്നു. ദിലീപ് തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. പദ്ധതിയുടെ പേരില്‍ പിരിവ് നടത്താന്‍ ആരെയും ഏല്‍പ്പിച്ചിട്ടില്ലെന്നും ഇത്തരം പെരുങ്കള്ളന്‍മാരെ പൊതുജനം തിരിച്ചറിയണമെന്നും ദിലീപ് ഫേസ്ബുക്കില്‍ കുറിച്ചു.

ദിലീപിന്റെ ഫേസ്ബുക്ക് പോസ്റ്റ്

പ്രിയരെ, വളരെയധികം ദുഖത്തോടെയാണു ഈ പോസ്റ്റിടുന്നത്‌, "സുരക്ഷിത ഭവനം " പദ്ധതി വളയെ വലിയൊരു സ്വപ്നമാണു നിസ്സഹായരും,നിരാലംമ്പരുമായവർക്ക്‌ തലചായ്ക്കാനൊരിടം എന്നലക്ഷ്യത്തോടെ തുടക്കമിട്ട ഈ പദ്ധതിക്ക്‌ തുരങ്കം വയ്ക്കാൻ ചിലർ ശ്രമിക്കുന്നതായറിയുന്നു, കൊട്ടാരക്കരയും, പുനലൂരിലും സമീപ പ്രദേശങ്ങളിലുമായ്‌ ഈ പദ്ധതിയിൽ വീടുവാങ്ങി തരാമെന്നു പറഞ്ഞ്‌ അപേക്ഷാഫീസ്‌ എന്നപേരിൽ പലരിൽ നിന്നുമായ്‌ പണപ്പിരിവു നടത്തുന്നു എന്നറിയാൻ കഴിഞ്ഞു, ഇത്തരം പെരുങ്കള്ളന്മാരെ പൊതുജനം തിരിച്ചറിയണം, ഈ പദ്ധതിയിലേക്ക്‌ അപേക്ഷിക്കാൻ ആരും അപേക്ഷാഫീസ്‌ നൽകേണ്ടതില്ല എന്നറിയിക്കുന്നു,എന്നുമാത്രമല്ല ഈ പദ്ധതിയുടെ പേരിൽ യാതൊരുവിധ പിരിവുനടത്താനും ഞങ്ങൾ ആരെയും ഏൽപ്പിച്ചീട്ടില്ല,പൊതുജനങ്ങളും, പൊതു പ്രവർത്തകരും,മാധ്യമ സുഹൃത്തുക്കളും ഇക്കാര്യം ശ്രദ്ധിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ഇനിയും ഇത്തരം കള്ളത്തരങ്ങൾ ശ്രദ്ധയിൽ പ്പെടുന്നവർ തൊട്ടടുത്ത പോലീസ്റ്റേഷനുകളിലൊ,താഴെകാണുന്ന "സുരക്ഷിതഭവനം " പ്ദ്ധതിപ്രവർത്തകരുടെ നമ്പറുകളിലൊ ബന്ധപ്പെടുക. A.s.Ravichandran 9447577823 Surash.m 9447187868 Prince7994111411.

TAGS :

Next Story