Quantcast

കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് ഇന്ന് തുടക്കം

MediaOne Logo

Sithara

  • Published:

    12 May 2018 1:54 AM GMT

കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് ഇന്ന് തുടക്കം
X

കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് ഇന്ന് തുടക്കം

വൈകിട്ട് ആറിന് നിശാഗന്ധി ഓപണ്‍ എയര്‍ ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തിരിതെളിക്കുന്നതോടെ മേളക്ക് ഔദ്യോഗിക തുടക്കമാവും

ഇരുപത്തൊന്നാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് ഇന്ന് തിരശ്ശീല ഉയരും. വൈകിട്ട് ആറിന് നിശാഗന്ധി ഓപണ്‍ എയര്‍ ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തിരിതെളിക്കുന്നതോടെ മേളക്ക് ഔദ്യോഗിക തുടക്കമാവും. നടനും സംവിധായകനുമായ അമോല്‍ പലേക്കറാണ് വിശിഷ്ടാതിഥി.

62 രാജ്യങ്ങളില്‍ നിന്നുള്ള 184 ചിത്രങ്ങള്‍, 13 തീയറ്ററുകളിലായി 490 സ്ക്രീനിങ്ങുകള്‍, 13000 ഓളം പ്രതിനിധികള്‍. കേരളത്തിന്റെ സ്വന്തം അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് തിരുവനന്തപുരം സജ്ജമായിക്കഴിഞ്ഞു. തലസ്ഥാനത്തേക്ക് സിനിമാ പ്രേമികള്‍ ഒഴുകിത്തുടങ്ങിയിട്ടുണ്ട്.

അഫ്ഗാന്‍ ചിത്രമായ പാര്‍ട്ടിങ്ങാണ് മേളയുടെ ഉദ്ഘാടന ചിത്രം. വൈകിട്ട് ആറ് മണിക്കാണ് ഔദ്യോഗിക ഉദ്ഘാടനമെങ്കിലും രാവിലെ 10 മുതല്‍ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.

ചെക് റിപ്പബ്ലിക് സംവിധായകന്‍ ജിറി മെന്‍സെലിന് ഉദ്ഘാടനച്ചടങ്ങില്‍ വെച്ച് സമഗ്രസംഭാവനക്കുള്ള പുരസ്കാരം നല്‍കും. കേരളത്തിന്റെ തനത് നാടന്‍ കലാരൂപങ്ങള്‍ ഉദ്ഘാടനച്ചടങ്ങിന് കൊഴുപ്പേകും.

TAGS :

Next Story