Quantcast

ചാര്‍ളിയുടെ ഒന്നാം പിറന്നാളിന് കല്‍പനയെ ഓര്‍മിപ്പിച്ച് ദുല്‍ഖര്‍

MediaOne Logo

Khasida

  • Published:

    13 May 2018 5:39 PM GMT

ചാര്‍ളിയുടെ ഒന്നാം പിറന്നാളിന് കല്‍പനയെ ഓര്‍മിപ്പിച്ച് ദുല്‍ഖര്‍
X

ചാര്‍ളിയുടെ ഒന്നാം പിറന്നാളിന് കല്‍പനയെ ഓര്‍മിപ്പിച്ച് ദുല്‍ഖര്‍

അഭിനയംകൊണ്ട് വിസ്മയിപ്പിച്ച കല്‍പ്പനചേച്ചി എന്നും നമ്മുടെ ഹൃദയങ്ങളില്‍ ജീവിക്കുന്നുവെന്ന് ദുല്‍ഖര്‍ എഫ് ബിയില്‍

ദുല്‍ഖര്‍ സല്‍മാന്റെ ചാര്‍ലിക്ക് ഒരു വയസ്സ്. ചിത്രത്തിന്റെ ഒന്നാം വാര്‍ഷികത്തിന് സിനിമയെകുറിച്ചും, സിനിമയുടെ ഭാഗമായവരെ കുറിച്ചും ഓര്‍മിച്ചുകൊണ്ട് താരത്തിന്റെ എഫ് ബി പോസ്റ്റ്.

ചാര്‍ലിക്ക് ഒരു വര്‍ഷമായെന്ന് വിശ്വസിക്കാനാകുന്നില്ലെന്ന് പറഞ്ഞാണ് പോസ്റ്റ് തുടങ്ങിയിരിക്കുന്നത്.. ''ജീവിതം തന്നെ മാറ്റിമറിച്ച സിനിമ; കഥ കേട്ട നിമിഷം മുതല്‍ കഥാപാത്രമാകുന്നതുവരെ, സിനിമയാകുന്നവരെ... എല്ലാവരും ചാര്‍ളിയെ സ്നേഹിച്ചു. എനിക്കത് ആദ്യ സംസ്ഥാന പുരസ്കാരം നേടിതന്നു.''

തനിക്കൊപ്പം ചാര്‍ലിയുടെ ഭാഗമായവരില്‍ ആദ്യം ദുല്‍ഖര്‍ അടയാളപ്പെടുത്തുന്നത് കല്‍പ്പനയെയാണ്. അഭിനയംകൊണ്ട് വിസ്മയിപ്പിച്ച കല്‍പ്പനചേച്ചി എന്നും നമ്മുടെ ഹൃദയങ്ങളില്‍ ജീവിക്കുന്നു. നെടുമുടി വേണു, സൌബിന്‍, ചെമ്പന്‍, നായികമാരായ പാര്‍വതി, അപര്‍ണ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ അലക്സ്, നിര്‍മാതാക്കളായ ജോജു, ഷിബിന്‍, കലാസംവിധായക ജയശ്രീ, സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍, തിരക്കഥാകൃത്ത ഉണ്ണി, കാമറാമാന്‍ ജോ തുടങ്ങി സിനിമയുടെ എല്ലാമെല്ലാമായ സംവിധായകന്‍ മാര്‍ട്ടിന്‌ പ്രക്കാട്ടിനിലെത്തിയാണ് ദുല്‍ഖര്‍ തന്റെ ചാര്‍ലി ഓര്‍മകളെ പങ്കുവെച്ചിരിക്കുന്നത്.

"Cant believe it's been 1 year of #Charlie ! What a life changing film ! From the time of hearing the idea to deciding...

Posted by Dulquer Salmaan on Friday, December 23, 2016

ചാര്‍ലി എനിക്കെന്നും ഏറെ പ്രിയപ്പെട്ട ചിത്രമാണ്, ചാര്‍ലിയെ അവതരിപ്പിക്കാന്‍ കഴിഞ്ഞത് എന്റെ ഭാഗ്യമാണ്. ചിത്രത്തെ സ്നേഹിച്ച എല്ലാ പ്രേക്ഷകര്‍ക്കും നന്ദി പറഞ്ഞാണ് താരം ഫെയ്സ്ബുക്ക് പോസ്റ്റ് അവസാനിപ്പിച്ചിരിക്കുന്നത്.

TAGS :

Next Story