Quantcast

എവരേ...പ്രേമണു മായന്തി.. മലരിന്റെ തെലുങ്ക് പാട്ട് കേള്‍ക്കാം

MediaOne Logo

Jaisy

  • Published:

    15 May 2018 3:53 PM IST

എവരേ...പ്രേമണു മായന്തി.. മലരിന്റെ തെലുങ്ക് പാട്ട് കേള്‍ക്കാം
X

എവരേ...പ്രേമണു മായന്തി.. മലരിന്റെ തെലുങ്ക് പാട്ട് കേള്‍ക്കാം

നോര്‍വേയില്‍ ചിത്രീകരിച്ചിരിക്കുന്ന ഗാനരംഗത്തിന്റെ വീഡിയോ ഇതുവരെ പുറത്തുവിട്ടിട്ടില്ല

പ്രേമം എന്ന ചിത്രത്തെപ്പോലെ അതിലെ ഗാനങ്ങളെയും പ്രേക്ഷകര്‍ നെഞ്ചിലേറ്റിയിരുന്നു. പ്രത്യേകിച്ചു വിജയ് യേശുദാസ് ആലപിച്ച മലരേ എന്ന ഗാനം. സായ് പല്ലവിയും നിവിന്‍ പോളിയും സ്ക്രീനില്‍ പടര്‍ത്തിയ പ്രണയം മലരേ എന്ന ഗാനത്തിലൂടെ ആരാധകര്‍ ഏറ്റെടുത്തു. പ്രേമം തെലുങ്കിലേക്ക് റീമേക്ക് ചെയ്യുമ്പോഴും മലരേ എന്ന ഗാനത്തിന് ഒരു മാറ്റവുമില്ല. ഈണവും വരികളും എല്ലാം ഒന്നു തന്നെ...മലരേ എന്ന വാക്കിന് പകരം എവരേ എന്നാണ് തെലുങ്കില്‍ ഉപയോഗിച്ചിരിക്കുന്നത്. വിജയ് തന്നെയാണ് തെലുങ്ക് ഗാനത്തിനും ശബ്ദം പകര്‍ന്നിരിക്കുന്നത്. ഗോപീ സുന്ദര്‍, രാജേഷ് മുരുഗേശന്‍ എന്നിവര്‍ ചേര്‍ന്നാണ് ഗാനമൊരുക്കിയിരിക്കുന്നത്. ശ്രുതി ഹാസനും നാഗ് ചൈതന്യയുമാണ് ഗാനരംഗത്തില്‍ അഭിനയിച്ചിരിക്കുന്നത്. നോര്‍വേയില്‍ ചിത്രീകരിച്ചിരിക്കുന്ന ഗാനരംഗത്തിന്റെ വീഡിയോ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

ചാന്തു മൊണ്ടേതിയാണ് മജ്നു എന്നു പേരിട്ടിരിക്കുന്ന ചിത്രം തെലുങ്കിലൊരുക്കുന്നത്. അനുപമ പരമേശ്വരന്‍, മഡോണ സെബാസ്റ്റ്യന്‍ എന്നിവര്‍ തെലുങ്കിലും അഭിനയിക്കുന്നു. ചിത്രം സെപ്തംബര്‍ 9ന് തിയറ്ററുകളിലെത്തും.

TAGS :

Next Story