Quantcast

ക്യാമറയുമായി വെള്ളത്തിൽ ചാടിയ ക്യാമറാമാന്റെ കഥയുമായി കുട്ടനാടന്‍ മാര്‍പാപ്പ

MediaOne Logo

Jaisy

  • Published:

    15 May 2018 8:23 PM GMT

ക്യാമറയുമായി വെള്ളത്തിൽ ചാടിയ ക്യാമറാമാന്റെ കഥയുമായി കുട്ടനാടന്‍ മാര്‍പാപ്പ
X

ക്യാമറയുമായി വെള്ളത്തിൽ ചാടിയ ക്യാമറാമാന്റെ കഥയുമായി കുട്ടനാടന്‍ മാര്‍പാപ്പ

ചിത്രത്തിന്റെ സംവിധാനം ശ്രീജിത്ത് വിജയനാണ്

കൈ നിറയെ ചിത്രങ്ങളുമായി കുഞ്ചാക്കോ ബോബന്‍ മലയാള സിനിമയിലെ തിരക്കേറിയ താരങ്ങളുടെ കൂട്ടത്തില്‍ ഇടംപിടിച്ചുകഴിഞ്ഞു. പിറന്നാള്‍ ദിനത്തില്‍ തന്റെ പുതിയ ചിത്രത്തിന്റെ പോസ്റ്റര്‍ കൂടി പുറത്തിറക്കിയിരിക്കുകയാണ് താരം. കുട്ടനാടന്‍ മാര്‍പാപ്പ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ സംവിധാനം ശ്രീജിത്ത് വിജയനാണ്. ''ഇത് ക്യാമറ വെള്ളത്തിൽ വീണ കഥയല്ല ക്യാമറയുമായി വെള്ളത്തിൽ ചാടിയ ക്യാമറാമാന്റെ കഥയാണ്!!..പോസ്റ്റര്‍ പുറത്തിറക്കിക്കൊണ്ട് ചാക്കോച്ചന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ശാന്തികൃഷ്ണ, അദിതി രവി, ഇന്നസെന്റ്, സലിം കുമാര്‍, അജു വര്‍ഗീസ്, ധര്‍മ്മജന്‍, രമേശ് പിഷാരടി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. നൌഷാദ് ആലത്തൂര്‍, ഹസീബ് ഹനീഫ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

TAGS :

Next Story