Quantcast

ഒരായിരം നുണകളില്‍ കോര്‍ത്തെടുത്ത സത്യമുള്ള ഒരു സംഭവം; കമ്മാരസംഭവത്തിന്റെ പുതിയ പോസ്റ്ററുമായി ദിലീപ്

MediaOne Logo

Jaisy

  • Published:

    15 May 2018 2:10 AM GMT

ഒരായിരം നുണകളില്‍ കോര്‍ത്തെടുത്ത സത്യമുള്ള ഒരു സംഭവം; കമ്മാരസംഭവത്തിന്റെ പുതിയ പോസ്റ്ററുമായി ദിലീപ്
X

ഒരായിരം നുണകളില്‍ കോര്‍ത്തെടുത്ത സത്യമുള്ള ഒരു സംഭവം; കമ്മാരസംഭവത്തിന്റെ പുതിയ പോസ്റ്ററുമായി ദിലീപ്

രതീഷ് അമ്പാട്ടാണ് കമ്മാരസംഭവത്തിന്റെ സംവിധാനം

ജയില്‍ മോചിതനായതിന് ശേഷം ദിലീപ് അഭിനയിച്ച് പൂര്‍ത്തിയാക്കിയ ചിത്രം കമ്മാര സംഭവത്തെ ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ നോക്കിക്കാണുന്നത്. പേര് മാത്രമല്ല, ചിത്രത്തിലെ താരത്തിന്റെ വ്യത്യസ്തമായ ഗെറ്റപ്പും ആകാംക്ഷകള്‍ക്ക് ആക്കം കൂട്ടുന്നുണ്ട്. അതിനിടെ ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് ദിലീപ്. വയസന്‍ ലുക്കിലുള്ള ദിലീപിനെയാണ് ചിത്രത്തില്‍ കാണുന്നത്.ഒരായിരം നുണകളില്‍ കോര്‍ത്തെടുത്ത സത്യമുള്ള ഒരു സംഭവം എന്ന അടിക്കുറിപ്പോടെയാണ് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നത്.

രതീഷ് അമ്പാട്ടാണ് കമ്മാരസംഭവത്തിന്റെ സംവിധാനം. മുരളി ഗോപിയാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. തമിഴ് നടന്‍ സിദ്ധാര്‍ഥും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. മുരളി ഗോപി, നമിത പ്രമോദ്, ശ്രദ്ധ ശ്രീനാഥ്, ബോബി സിന്‍ഹ, ശ്വേത മേനോന്‍, മണിക്കുട്ടന്‍, വിജയരാഘവന്‍,ഇന്ദ്രന്‍സ്,സിദ്ധിഖ്,വിനയ് ഫോര്‍ട്ട്, കരമന സുധീര്‍, ബൈജു എന്നിങ്ങനെ ഒരു വന്‍താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ശ്രീഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മ്മിക്കുന്നത്.

TAGS :

Next Story