Quantcast

ഡാവിഞ്ചി കോഡിന്റെ മൂന്നാം ഭാഗം ‘ഇന്‍ഫര്‍നോ’ ട്രെയിലര്‍ കാണാം

MediaOne Logo

Ubaid

  • Published:

    15 May 2018 5:44 PM GMT

ഡാവിഞ്ചി കോഡിന്റെ മൂന്നാം ഭാഗം ‘ഇന്‍ഫര്‍നോ’ ട്രെയിലര്‍ കാണാം
X

ഡാവിഞ്ചി കോഡിന്റെ മൂന്നാം ഭാഗം ‘ഇന്‍ഫര്‍നോ’ ട്രെയിലര്‍ കാണാം

പ്രശസ്ത സംവിധായകന്‍ റോന്‍ ഹൊവാര്‍ഡ് സംവിധാനം ചെയ്ത ചിത്രം ഒക്ടോബറില്‍ തീയറ്ററുകളിലെത്തും.

ടോം ഹാങ്സ് നായകനായി എത്തുന്ന ഹോളീവുഡ് ചിത്രമാണ് ഇന്‍ഫെര്‍നോ. പ്രശസ്ത സംവിധായകന്‍ റോന്‍ ഹൊവാര്‍ഡ് സംവിധാനം ചെയ്ത ചിത്രം ഒക്ടോബറില്‍ തീയറ്ററുകളിലെത്തും.

ഡാന്‍‌ ബ്രൌണ്‍ എഴുതി 2013ല്‍ പുറത്തിറങ്ങിയ ഇതേപേരിലുള്ള നോവലിന്‍റെ ചലച്ചിത്രാവിഷ്കാരമാണ് ഇന്‍ഫെര്‍നോ. ഏറെ വിവാദമായ ദ ഡാവിഞ്ചി കോഡിന്‍റെയും ഏഞ്ചല്‍സ് ആന്‍ഡ് ഡെമോന്‍സിന്‍റെയും തുടര്‍ച്ച കൂടിയാണ് ചിത്രം. ടോം ഹാങ്സ് ആണ് ഇന്‍ഫെര്‍നോയില്‍ കേന്ദ്രകഥാപാത്രമായി എത്തുന്നത്.

ഫെലിസിറ്റി ജോന്‍സ്, ഒമര്‍ സൈ, ബെന്‍ ഫോസ്റ്റര്‍ തുടങ്ങി വന്‍ താരനിര തന്നെയാണ് ചിത്രത്തിലുള്ളത്. ഒപ്പം ബോളീവുഡ് താരം ഇര്‍ഫാന്‍ ഖാനും വേഷമിടുന്നു.കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്‍റെ ട്രെയിലര്‍ ഇതിനോടകം തന്നെ യുട്യൂബില്‍ ഹിറ്റായിക്കഴിഞ്ഞു. ഒക്ടോബര്‍ 28ന് ചിത്രം തീയറ്ററുകളിലെത്തും.

TAGS :

Next Story