Quantcast

മൂണ്‍ ലൈറ്റിന് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരം

MediaOne Logo

Khasida

  • Published:

    19 May 2018 9:31 PM IST

മൂണ്‍ ലൈറ്റിന് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരം
X

മൂണ്‍ ലൈറ്റിന് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരം

ലാ ലാ ലാന്‍ഡിന് 7 പുരസ്കാരങ്ങള്‍

എഴുപത്തിനാലാമത് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു.. മൂണ്‍ ലൈറ്റാണ് മികച്ച ചിത്രം.. മികച്ച നടനായി കെസെ അഫ്ലക്കിനെയും നടിയായി ഇസബെല്ല ഹുപ്പെര്‍ട്ടിനെയും തെരഞ്ഞെടുത്തു.. മികച്ച സംവിധായകനുള്‍പ്പെടെ ലാ ലാ ലാന്‍ഡ് 7 പുരസ്കാരങ്ങള്‍ നേടി

പ്രേക്ഷക പ്രശംസ ഏറെ നേടിയ ബാരി ജെന്‍കിന്‍സിന്റെ മൂണ്‍ ലൈറ്റാണ് ഡ്രാമാ വിഭാഗത്തില്‍ മികച്ച ചിത്രം. മാഞ്ചസ്റ്റര്‍ ബൈ ദ സീയിലെ അഭിനയത്തിന് കെസെ അഫ്ലക്കിനെ മികച്ച നടനായും എല്ലിയിലെ അഭിനയത്തിന് ഇസബെല്ല ഹുപ്പേര്‍ട്ടിനെയം നടിയായും തെരഞ്ഞെടുത്തു. മികച്ച സംവിധായകന്‍, തിരക്കഥാകൃത്ത് എന്നീ വിഭാഗങ്ങളിലെ ഗോള്‍ഡന്‍ ഗ്ലോബിന് ലാ ലാ ലാന്‍ഡ് എന്ന ചിത്രം ഡാമിയന്‍ ചാസെലെയെ അര്‍ഹനാക്കി. മ്യൂസിക് കോമഡി വിഭാഗത്തില്‍ ലാ ലാ ലാന്‍ഡിലെ അഭിനയത്തിന് മികച്ച നടനായി റയാന്‍ ഗോസ്ലിങ്ങിനെയും നടിയായി എമ്മാ സ്റ്റോണിനെയും തെരഞ്ഞെടുത്തു. മ്യൂസിക് കോമഡി വിഭാഗത്തില്‍ മികച്ച ചിത്രമായും, പശ്ചാത്തല സംഗീതം, ഗാനം, എന്നീ വിഭാഗങ്ങളിലും ലാ ലാ ലാന്‍ഡ് പുരസ്കാരം നേടി.. നോക്ടേണല്‍ ആനിമല്‍സിനെ അഭിനയത്തിന് ആരോണ്‌‍ ടെയ്ലറെ സഹനടനായും ഫെന്‍സസിലെ അഭിനയത്തിന് വയോള ഡേവിസിനെ സഹനടിയായും തെരഞ്ഞെടുത്തു.. സൂട്ടോപ്പിയയാണ് മികച്ച ആനിമേറ്റഡ് ചിത്രം... ഫ്രഞ്ച് ചിത്രം എല്ലെ വിദേശ ഭാഷാ ചിത്രത്തിനുള്ള പുരസ്കാരവും നേടി.. സീരിയല്‍ വിഭാഗത്തില്‍ ദ കൌണിനാണ് പുരസ്കാരം... പ്രശസ്ത കൊമേഡിയന്‍ ജിമ്മി ഫാളന്‍ നയിച്ച ചടങ്ങില്‍ ബോളിവുഡ് താരം പ്രിയങ്ക ചോപ്രയും ദേവ് പട്ടേലും ചടങ്ങിന് അവതാരാകരായെത്തി. ചലച്ചിത്ര- ടെലിവിഷന്‍ രംഗത്തെ മികച്ച നേട്ടങ്ങളെ അംഗീകരിക്കുന്നതിനായി ഹോളിവുഡ് ഫോറിന്‍ പ്രസ് അസോസിയേഷനാണ് പുരസ്കാരം നല്‍കുന്നത്.

TAGS :

Next Story