Quantcast

എന്റെ സിനിമാ ജീവിതത്തിലെ വ്യത്യസ്ത സിനിമ, കമ്മാരനെ ഞാന്‍ നിങ്ങളെ ഏല്‍പിക്കുന്നു: ദിലീപ്

MediaOne Logo

Jaisy

  • Published:

    24 May 2018 4:32 PM IST

എന്റെ സിനിമാ ജീവിതത്തിലെ വ്യത്യസ്ത സിനിമ, കമ്മാരനെ ഞാന്‍ നിങ്ങളെ ഏല്‍പിക്കുന്നു: ദിലീപ്
X

എന്റെ സിനിമാ ജീവിതത്തിലെ വ്യത്യസ്ത സിനിമ, കമ്മാരനെ ഞാന്‍ നിങ്ങളെ ഏല്‍പിക്കുന്നു: ദിലീപ്

നിങ്ങൾ എന്റെ പ്രിയപ്പെട്ട പ്രേക്ഷകർ നിറഞ്ഞ കൈയ്യടികളോടെ സ്വീകരിക്കുമ്പോഴാണു അതിനു പൂർണ്ണതയുണ്ടാവുന്നത്

കമ്മാരസംഭവം തന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും വ്യത്യസ്തമായ സിനിമയാണെന്ന് നടന്‍ ദിലീപ്. തന്നെ വിശ്വസിച്ച്‌ ഈ കഥാപാത്രങ്ങളെ ഏൽപ്പിച്ച സംവിധായകനോടും തിരക്കഥാകൃത്തിനോടും നിർമ്മാതാവിനോടും നൂറുശതമാനം നീതി പുലർത്തിയിട്ടുണ്ടെന്ന് വിശ്വസിക്കുന്നതായി ദിലീപ് ഫേസ്ബുക്കില്‍ കുറിച്ചു.

മൂന്നു വ്യത്യസ്ത ഗെറ്റപ്പുകളിലാണ് കമ്മാരസംഭവത്തില്‍ ദിലീപ് പ്രത്യക്ഷപ്പെടുന്നത്. രാമലീലയ്ക്ക് ശേഷം തിയറ്ററുകളിലെത്തുന്ന ദിലീപ് ചിത്രം കൂടിയാണിത്. രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് മുരളി ഗോപിയാണ്. നമിതാ പ്രമോദാണ് നായിക.

ദിലീപിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ദൈവത്തിനു സ്തുതി,
എന്നെ നെഞ്ചോട്‌ ചേർത്തുനിറുത്തുന്ന,കേരളത്തിലെ പ്രേക്ഷകർക്കും,എന്റെ ചങ്കായ ആരാധർക്കും ഹൃദയം നിറഞ്ഞ നന്ദിയും,കടപ്പാടും അറിയിക്കുന്നതിനൊപ്പം,
"കമ്മാര സംഭവം" ഞാൻ നിങ്ങൾക്കുമുന്നിൽ സവിനയം സമർപ്പിക്കുകയാണ്‌… എന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും വ്യത്യസ്ത സിനിമയാണിത്‌!!
എന്നെ വിശ്വസിച്ച്‌ ഈ കഥാപാത്രങ്ങളെ ഏൽപ്പിച്ച സംവിധായകനോടും തിരക്കഥാകൃത്തിനോടും,നിർമ്മാതാവിനോടും നൂറുശതമാനം നീതി പുലർത്തിയിട്ടുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു,
നിങ്ങൾ എന്റെ പ്രിയപ്പെട്ട പ്രേക്ഷകർ നിറഞ്ഞ കൈയ്യടികളോടെ സ്വീകരിക്കുമ്പോഴാണു അതിനു പൂർണ്ണതയുണ്ടാവുന്നത്‌. നിങ്ങളേവരുടേയും പ്രാർത്ഥനയും കരുതലും എനിക്കൊപ്പം എന്നുമുണ്ടാവണമെന്ന പ്രാർത്ഥനയോടെ,
"കമ്മാരനെ"ഞാൻ നിങ്ങളെ ഏൽപ്പിക്കുന്നു.
എല്ലാവർക്കും
മലയാള പുതുവർഷാശംസകൾ.

TAGS :

Next Story