Quantcast

കേട്ടാലും കേട്ടാലും മതിവരില്ല മുക്കത്തെ പെണ്ണേ...ഗാനം കണ്ടത് ഒരു കോടി പേര്‍

MediaOne Logo

Jaisy

  • Published:

    25 May 2018 10:59 AM GMT

കേട്ടാലും കേട്ടാലും മതിവരില്ല മുക്കത്തെ പെണ്ണേ...ഗാനം കണ്ടത് ഒരു കോടി പേര്‍
X

കേട്ടാലും കേട്ടാലും മതിവരില്ല മുക്കത്തെ പെണ്ണേ...ഗാനം കണ്ടത് ഒരു കോടി പേര്‍

റിലീസ് ചെയ്ത് ഒരു വര്‍ഷം തികയും മുന്‍പ് തന്നെ ഒരു കോടി പേരാണ് പാട്ട് ആസ്വദിച്ചത്

പ്രണയം അതിന്റെ എല്ലാ മനോഹാരിതയോടും കൂടി ഇഴ ചേര്‍ന്ന ഗാനം, ആത്മാവിലൊഴുകിപ്പരന്ന് അതങ്ങിനെ കാതുകളില്‍ അലയടിക്കുകയാണ്. എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രം പോലെ ആരാധകര്‍ ഏറ്റെടുത്ത ഗാനമായിരുന്നു മുക്കത്തെ പെണ്ണും. ആ പാട്ട് എത്ര തവണ കേട്ടുവെന്നും കണ്ടുവെന്നും അറിയില്ല. പക്ഷേ യു ട്യൂബിന് അക്കാര്യത്തില്‍ കൃത്യമായ കണക്കുണ്ട്. കാരണം കാഴ്ചക്കാരുടെ എണ്ണം കണ്ട് യു ട്യൂബ് തന്നെ അന്തംവിട്ടിരിക്കുകയാണ്. റിലീസ് ചെയ്ത് ഒരു വര്‍ഷം തികയും മുന്‍പ് തന്നെ ഒരു കോടി പേരാണ് പാട്ട് ആസ്വദിച്ചത്.

സത്യം ഓഡിയോസിന്റെ ഔദ്യോഗിക് യു ട്യൂബ് ചാനലിലൂടെ 2015 സെപ്തംബര്‍ 2നാണ് ഗാനം റിലീസ് ചെയ്തത്. ഇപ്പോള്‍ തന്നെ 10,023,233 പേരാണ് ഗാനം കണ്ടത്. കേരളത്തിന് അകത്തും പുറത്തുമുള്ള നിരവധി സംഗീതാസ്വാദകരാണ് ഗാനം കണ്ടിരിക്കുന്നത്. ഭാഷ മനസിലായില്ലെങ്കിലും ഗാനം മനോഹരമാണെന്നാണ് പലരും പറയുന്നത്. മുഹമ്മദ് മഖ്ബുല്‍ മന്‍സൂര്‍ വരികളെഴുതി പാടിയ പാട്ടിന് ഈണമിട്ടിരിക്കുന്നത് ഗോപീസുന്ദര്‍ ആണ്.

മൊയ്തീന്റെയും കാഞ്ചനമാലയുടെയും യഥാര്‍ഥ പ്രണയ കഥ പറഞ്ഞ എന്ന് നിന്റെ മൊയ്തീന്റെ സംവിധാനം ആര്‍.എസ് വിമലായിരുന്നു. പൃഥ്വിരാജ്, പാര്‍വ്വതി എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. കഴിഞ്ഞ വര്‍ഷത്തെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലൊന്നായിരുന്നു എന്ന് നിന്റെ മൊയ്തീന്‍. മികച്ച നടിക്കുള്‍പ്പെടെ നിരവധി ദേശീയ,സംസ്ഥാന പുരസ്കാരങ്ങളും ചിത്രം നേടി.

TAGS :

Next Story